Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബികെഎസ്എഫ് ബലിപ്പെരുന്നാൾ ഓൺലൈൻ ഇശൽ: താൽപര്യമുള്ളവർക്ക് നിങ്ങൾ പാടിയ ഏതെങ്കിലും ഒരു മാപ്പിളപ്പാട്ട് ജൂലായ് 23നകം അയക്കാം

ബികെഎസ്എഫ് ബലിപ്പെരുന്നാൾ ഓൺലൈൻ ഇശൽ: താൽപര്യമുള്ളവർക്ക് നിങ്ങൾ പാടിയ ഏതെങ്കിലും ഒരു മാപ്പിളപ്പാട്ട് ജൂലായ് 23നകം അയക്കാം

സ്വന്തം ലേഖകൻ

ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഈദ് ആഘോഷത്തിന്റെ ഭാഗമായിബലിപ്പെരുന്നാൾ ഓൺലൈൻ ഇശൽ എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

നിങ്ങൾ പാടിയ ഏതെങ്കിലും ഒരു മാപ്പിളപ്പാട്ട് വീഡിയോ ജൂലായ് 23 ആം തിയ്യതി രാത്രി 12 മണിക്കകം ഞങ്ങൾക്ക് അയച്ചു തന്ന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

നിബന്ധനകൾ :
1) രണ്ട് വിഭാഗങ്ങളിൽ ആയിട്ടായിരിക്കും മത്സരങ്ങൾ. 5 മുതൽ 17 വയസ്സ് വരെയും 18 വയസ്സിനു മുകളിലുള്ളവരും.
2) ഏത് മാപ്പിളപ്പാട്ടും പാടാവുന്നതാണ് .
3.) നിങ്ങൾ മത്സരത്തിനായി തത്സമയം പാടിയ ഒരു പാട്ടു താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചു തരുക.
4.വീഡിയോ 5 മിനിറ്റിൽ കൂടരുത്,സമയക്രമം പാലിക്കാത്ത പാട്ടുകൾ പരിഗണിക്കുന്നതല്ല
5) കരോക്കെ, മൈക്ക്, വാദ്യോപകരണങ്ങൾളുടെ കൂടെയോ, വായ്പാട്ടായോ പാടാവുന്നതാണ്.
6) വിധി നിർണയത്തിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും
7) വിധി കർത്താക്കൾ നിർണ്ണയിക്കുന്ന വിജയികൾക്ക് പുറമെ BKSF ഫേസ് ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോക്ക് ലഭിക്കുന്ന ലൈക്ക് അനുസരിച്ചു ബി കെ എസ് എഫ് ബെസ്റ്റ് ഓൺലൈൻ സിംഗർ അവാർഡും നൽകുന്നതാണ്.
8) മത്സരം ബഹ്റൈൻ പ്രവാസികൾക്കിടയിൽ മാത്രമായിരിക്കും

രണ്ടുകാറ്റഗറിയിലും മത്സരവിജയികൾക്ക് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സുഭാഷ്, മണിക്കുട്ടൻ എന്നിവരെ ബന്ധപ്പെടുക
രജിസ്റ്റർ ചെയ്യേണ്ട വാട്ട്‌സ് ആപ്പ് നമ്പറുകൾ
Wa.me/+97333780699
Wa.me/+97338899576

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP