Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ബി കെ എസ് എഫ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ബി കെ എസ് എഫ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

സ്വന്തം ലേഖകൻ

ബഹ്റൈൻ കേരള സോഷ്യൽ ഫോറം കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്‌ക് 200 ദിവസം പുർത്തീകരിച്ചതിന്റെ ഭാഗമായി കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കഴിഞ്ഞ 7 മാസക്കാലമായി സ്വജീവിതം പണയപ്പെടുത്തി കോവിഡ് പോസിറ്റീവ് രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചു വരവിനായി ആഹോരാത്രം പ്രയത്‌നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പിത സേവകരായ ശൈലേഷ് കാക്കുനി, ഷിന്റോ ജേക്കബ്, സബിൻ കുര്യൻ, നിബു തോമസ്, പ്രിയ ബെബു, ജിബി ജോൺ വർഗീസ്, ക്രിസ്റ്റീൻ ഡൽ റോസാറിയോ, ഫ്‌ളര്മഫിന അസ്‌ക്വിറ്റാ, സിജോമോൻ എബ്രഹാം, ഖലീൽ ഇബ്രാഹിം അലി, ഹംസ കുന്നത്ത്, ടിറ്റോ മാത്യു, രാജഗോപാൽ രാജീവ്, സജിനി ക്രിസ്റ്റി, ഫൈസൽ പലയോട്ട്, സുജിത അനിൽ, സിന്ദി ജോബി എന്നിവരെ കെ സിറ്റി ബിസിനസ്സ് സെന്റർ ഹാളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ വെച്ച് ബി കെ എസ് എഫ് ആദരിച്ചു. ബഷീർ അമ്പലായിയുടെ അദ്ദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ കൗൺസിൽ ഫോർ റിപ്രെസെന്ററ്റീവ് മെമ്പർ അമ്മാർ അഹ്മദ് അൽ ബന്നായ് എല്ലാവരെയും പൊന്നാട അണീയിച്ച് മൊമെന്റോയും ആദരവ് പത്രവും നൽകി. സുബൈർ കണ്ണൂർ ഫ്രാൻസിസ് കൈത്തരത്ത് എന്നിവർ ആശംസകൾ നേർന്നു. ഹാരിസ് പഴയങ്ങാടി സ്വാഗതവും നജീബ് കടലായി നന്ദിയും പറഞ്ഞു. മണിക്കുട്ടൻ കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, അജീഷ്, സുഭാഷ്, നുബിൻ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP