Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബികെഎസ് ഇന്റർനാഷണൽ വോളി ബോൾ ടൂർണമെന്റിന് 26 ന് തുടക്കം

ബികെഎസ് ഇന്റർനാഷണൽ വോളി ബോൾ ടൂർണമെന്റിന് 26 ന് തുടക്കം

 

ഹ്റൈൻ കേരളീയ സമാജത്തിന്റെ 70)ംവാർഷികാഘോഷത്തോടനു ബന്ധിച്ച് നവംബർ 26 മുതൽ ഡിസംബർ 1 വരെ ഒരു അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാജം ഓപ്പൺ ഗ്രൌണ്ടിലാണ് രാത്രി 8മണി മുതൽ ആണ് മത്സരം നടക്കുക എന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ. വീരമണി എന്നിവർ നവംബർ 19 ന് ബി.കെ.എസ്. രവി പിള്ള ഹാളിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

സമാജം ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന 6 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മത്സരം വീക്ഷികുന്നതിനു ഒരു താല്കാലിക ഗ്രാൻഡ്സ്റ്റാൻഡ് ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. ഒരേ സമയം 2000 ആളുകൾക്ക് ഇരുന്നു കളി ആസ്വദിക്കാൻ ഇതുവഴി സാധിക്കും.

ബികെഎസ്- ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിൽ കേരള ,പഞ്ചാബ് ,ഹരിയാന ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ബഹ്റൈൻ സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുമുള്ള അന്താരാഷ്ട്ര ടീമുകളിലെ 40 ഓളം വരുന്ന കളിക്കാർ പങ്കെടുക്കുമെന്ന് ബികെഎസ് ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എം. പറഞ്ഞു. മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനും അർജ്ജുന അവാർഡ് ജേതാവുമായടോം ജോസഫ്, കിഷോർ കുമാർ, വിബിൻ ജോർജ്ജ്, കിരൺ ഫിലിപ്പ് തുടങ്ങി പ്രമുഖരായ കളിക്കാരാണ് ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ കായിക മാമാങ്കത്തിൽ പങ്കെടുക്കുവാൻ ബഹ്റൈനില എത്തിച്ചേരുന്നത്.

മുൻ ഇന്ത്യൻ വോളിബോൾ നാഷണൽ ടീം കോച്ച് േ്രസതു മാധവൻ ആണ് ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് നിയന്ദ്രിക്കുവാൻ ബഹറിനിൽ എത്തുന്നത്.ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിൽ വിജയിക്കും റണ്ണറപ്പിനും ട്രോഫിയും ക്യാഷ് അവാർഡും നൽകും.

ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് വീക്ഷിക്കുന്നതിനു എല്ലാവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സെമി ഫൈനൽ മത്സരങ്ങളും ഫൈനൽ മത്സരങ്ങളും പാസ് മുഖാന്തിരം പ്രവേശനം നിയന്ത്രിക്കും. സമാജം അംഗങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് നൗഷാദ് എം. 39777801 വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP