Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പ് ;വ്യത്യസ്ത കർമ്മപദ്ധതികളും ആയി യുണൈറ്റഡ് പാനൽ

ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പ് ;വ്യത്യസ്ത കർമ്മപദ്ധതികളും ആയി യുണൈറ്റഡ് പാനൽ

മനാമ : ആസന്നമായ ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പിൽ നാളിതുവരെയുള്ള രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ കർമ്മ പദ്ധതികളും ആയാണ് യുണൈറ്റഡ് പാനൽ വോട്ടറന്മാരെ സമീപിക്കുന്നത് എന്ന് യുണൈറ്റഡ് പാനൽ ഭാരവാഹികൾ അറിയിച്ചു.

ബഹ്റൈൻ കേരളയീയ സമാജം അതിന്റെ സപ്തതി വർഷത്തിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത്. സപ്തതി വർഷ കർമ്മ പരിപാടികൾ എന്ന നിലയിൽ ആണ്, സാമൂഹ്യ പ്രതിബദ്ധതയിലും, കാരുണ്യ പ്രവർത്തത്തനങ്ങളിലും ഊന്നി നിന്നുകൊണ്ടുള്ള വൈവിധ്യ കര്]മപദ്ധതികൾക്കു ആണ് യുണൈറ്റഡ് പാനൽ രൂപം നൽകിയിരിക്കുന്നത് സമയ പരിമിതി മൂലം കഴിഞ്ഞ പ്രവർത്തന വര്ഷം നടത്തതാണ് കഴിയാതിരുന്ന എല്ലാ പരിപാടികളും മുൻഗണന നൽകി തന്നെ വരുന്ന പ്രവർത്തന വര്ഷം നടപ്പിലാക്കും.

പരിമിതം ആയ എട്ടു മാസക്കാലം മാത്രം ആണ് ബഹ്റൈൻ കേരളീയ സമരം ഭരണ സമിതിക്കു ഒരു പ്രവർത്തന വര്ഷം പ്രയോഗത്തിൽ ലഭിക്കുന്നത് . അതിൽ ഓണാഘോഷം , ബാലകലോത്സവം, സമ്മർ ക്യാമ്പ് തുടങ്ങിയവക്ക് വേണ്ടി പകുതിയോളം സമയം നീക്കി വെക്കണം. ഷട്ടിൽ ടൂര്ണമെണ്റ്റുകളും മലയാളം പാഠശാലയും മറ്റൊരു വശത്ത് .കുട്ടികളുടെ പരീക്ഷ കാലയളവ് പരിഗണിക്കണം , ഇവ ആകെ നിലവിൽ നിൽക്കുമ്പോൾ ആണ് കഴിഞ്ഞ പ്രവർത്തന വര്ഷം തൊണ്ണൂറോളം ചെറുതും വലുതും ആയ പരിപാടികൾ നടത്തുവാൻ നമുക്ക് കഴിഞ്ഞത് .ഇതിൽ ലോകോത്തര നിലവാരം പുലർത്തിയ മെഗാ പരിപാടികൾ ആയിരുന്നു ഏറെയും. ഇതൊന്നും ആർക്കും വിസ്മരിക്കുവാനോ, നിഷേധിക്കുവാനോ കഴിയില്ല. അതോടൊപ്പം നമ്മുടെ വിജയ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തി കൊണ്ട് ഒരു സ്ഥല പരിമിതി പരിഹരിക്കാൻ ഒരു മിനി ഓഡിറ്റോറിയം കൂടി വളരെ കുറഞ്ഞ സമയ പരിധിയിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നതും സ്മരണീയം ആണ്.

സ്പോർട്സ് മീറ്റ് , വോളി ബോൾ ടൂർണമെന്റ് തുടങ്ങിയ പരിപാടികൾ പ്രവർത്തന വർഷ ആദ്യ മാസങ്ങളിൽ തന്നെ നടപ്പിലാക്കും. ബാലകലോത്സവം കൂടുതൽ മികവോടെയും പങ്കാളിത്വത്തോടെയും സമയ ബന്ധിതമായി പൂർത്തീകരിക്കും. ഈ രംഗത്ത് ഉയർന്നു വന്ന വിദഗ്ധ അഭിപ്രായങ്ങളും, നാളിതു വർരെയുള്ള പ്രവർത്തനാനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ ബാല കലോത്സവം മാനുവലിൽ കാലോചിത മായ മാറ്റങ്ങൾ വരുത്തും . ഇത് കുട്ടികൾക്കും പരിശീലകർക്കും കൂടുതൽ സൗകര്യപ്രദമാകും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കൂടുതൽ ഊന്നൽ നൽകികൊണ്ടുള്ള ഒരു പ്രവർത്തന വര്ഷം ആണ് യുണൈറ്റഡ് പാനൽ വിഭാവന ചെയ്യന്നത്. സപ്തതി വര്ഷം പ്രമാണിച്ച് എഴുപതു വീൽ ചെയറുകൾ വിവിധ സ്ഥാപനങ്ങൾക്ക് നൽകും. അതിനോടൊപ്പം വിവിധ ഏജൻസികൾ, വ്യവസായ പ്രമുഖർ , സർക്കാർ സംവിധാനങ്ങൾ ഇവയെ ആകെ കൂട്ടിയോജിപ്പിച്ചുകൊണ്ടു കേരളത്തിലെ നിർധനരായ വർക്ക് വീടുകൾ വെച്ച് കൊടുക്കുന്ന ഒരു പദ്ധതി ആരംഭിക്കും.

ബഹ്റൈൻ കേരളിയ സമാജം മുകൈ എടുത്ത് തുടക്കം എന്ന നിലയിൽ മൂന്നു വീടുകൾ എങ്കിലും നിർമ്മിച്ച് നൽകുകയും അതിന്റെ എണ്ണം വർധിപ്പിക്കാനുള്ള പരമാവധി പരിശ്രമം നടത്തുകയും ചെയ്യും.നിർധന വിദ്യാർത്ഥികൾക്കുള്ള പഠന സഹായം കൂടുതൽ വിപുലമാക്കുകയും , വിദ്യാർത്ഥികൾക്കും രക്ഷകര്തതാക്കൾക്കും വേണ്ടി തുടർച്ചയായ കൗൺസിലിംഗുകൾ ഏർപ്പെടുത്തുകയും ചെയ്യും.

വരും വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തന്നെ അതി വിപുലം ആയ അന്താരാഷ്ട്ര പുസ്തക ഉത്സവം , സാഹിത്യ ക്യാമ്പ് എന്നവയോടു കൂടി ആയിരിക്കും . സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഇതിൽ പങ്കെടുക്കും . വ്യസ്തമാർന്ന ഒട്ടേറ അനുബന്ധ പരിപാടികളും ഇതോടനുബന്ധിച്ച് നടപ്പിലാക്കും.

വിഷരഹിത പച്ചച്ചക്കറി എന്നത് ഇന്ന് ഒരു സർവത്ര അംഗീകാരം നേടിയ പദ്ധതി ആയി മാറിയിട്ടുണ്ട്. പ്രവാസികളിലും ഇതിന്റെ സന്ദേശം എത്തിക്കുന്നതിന് നമ്മൾ പ്രതിജ്ജ ബദ്ധം ആണ്. സമാജം അംഗങ്ങൾക്കിടയിൽ മട്ടുപ്പാവ് പച്ചക്കറി . അടുക്കളത്തോട്ടം , പൂന്തോട്ട നിർമ്മാണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും അതിനായി കാർഷിക ഗ്രൂപ്പ് രൂപീകരണം , കാർഷിക ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യും. മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്നവരെ ബഹ്റൈൻ പ്രവാസി കർഷക മിത്രം അവാർഡ് നൽകി ആദരിക്കും.

നോർക്ക പ്രവർത്തങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ഒരു നോഡൽ ഓഫീസറുടെ സേവനം ലഭ്യമാക്കുന്നതിനുള്ള സമ്മർദ്ദം ചെലുത്തുകയും ചെയ്യും. വനിതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും ദശീയ അന്തർദേശീയ തലത്തിൽ പ്രസിദ്ധ ആയ ഒരു വനിതക്ക് ബി കെ എസ് എഴുപതാം വാർഷിക പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്യും. എഴുപതാം വാർഷികം പ്രമാണിച്ചു പ്രസിദ്ധ വ്യക്തിത്വങ്ങളുടെ വിവിധ വിഷയങ്ങളിൽ ഉള്ള പ്രഭാഷങ്ങൾ സംഘടിപ്പിക്കും . സ്‌കൂൾ ഓഫ് ഡ്രാമ, ചിൽഡ്രൻസ് തീയേറ്റർ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പരിശീലകളരി കളും നാടക അവതരണങ്ങളും സംഘടിപ്പിക്കും.

ഇതോടൊപ്പം നിലവിൽ നടന്നു വരുന്ന എല്ലാ പരിപാടികളും കാലോചിതം ആയി പരിഷ്‌കരിച്ച് കൂടുതൽ വിപുലം ആയി നടപ്പിലാക്കും എന്നും യുണൈറ്റഡ് പാനൽ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. യുണൈറ്റഡ് പാനലിലെ രണ്ടു പേര് ഇതൊനൊടകം തന്നെ എതിരില്ലാതെ തിരഞ്ഞെടുക്ക പെട്ടിട്ടുണ്ട് . ബാക്കി ഉള്ളവരും ചരിത ഭൂരിപക്ഷത്തിൽ വിജയിക്കും എന്നുള്ള തികഞ്ഞ ആത്മ വിശ്വാസം ഉണ്ട്. സമുജ്വലാ മായ ഒരു മാനിഫെസ്റ്റോയും കര്മപദ്ധതികളും ആണ് യുണൈറ്റഡ് പാനൽ മുന്നോട്ടു വെക്കുന്നത് എന്നും ചൂണ്ടിക്കാട്ടി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP