Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് മുതൽ

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് മുതൽ

മനാമ: ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്‌ക്വാഷ് ഫെഡറേഷൻ (ബി.ബി.ആൻഡ് എസ്.എഫ്) സഹകരണത്തോടെ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റ് കേരളീയ സമാജത്തിൽ ഇന്ന് തുടങ്ങുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 30വരെ നീളുന്ന ടൂർണമെന്റ്, ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (ബി.ഡബ്‌ള്യു.എഫ്), ബാഡ്മിന്റൺ ഏഷ്യ കോൺഫെഡറേഷൻ (ബി.എ.സി) എന്നിവയുടെ അംഗീകാരത്തോടെയാണ് സംഘടിപ്പിക്കുന്നത്.
മൊത്തം 17,500 ഡോളർ ആണ് വിജയികൾക്ക് സമ്മാന തുകയായി ലഭിക്കുക. ലോക റാങ്കിങുള്ള താരങ്ങൾ മത്സരത്തിൽ മാറ്റുരക്കും. മെൻസ് സിങ്ൾസ്, മെൻസ് ഡബ്ൾസ്, വനിത സിങ്ൾസ്, വനിത ഡബ്ൾസ്, മിക്‌സഡ് ഡബ്ൾസ് എന്നിങ്ങനെയാണ് മത്സരങ്ങൾ നടക്കുക.

ജി.സി.സി മേഖലയിലെ പ്രധാന ബാഡ്മിന്റൺ മത്സരമാണിത്. 2000ത്തോളം കാണികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. നിരവധി ടൂർണമെന്റുകൾ നടത്തിയ അനുഭവ പരിചയവുമായാണ് സമാജം ഈ പരിപാടിയുടെ ആതിഥേയത്വം വഹിക്കുന്നതെന്ന് ബാഡ്മിന്റൺ വിങ് സെക്രട്ടറി നൗഷാദ് ചെറിയിൽ പറഞ്ഞു.

ബാഡ്മിന്റൺ ഏഷ്യ കോൺഫെഡറേഷൻ നിയോഗിച്ച ചൈനയിൽ നിന്നുള്ള സെങ് സാൻലിയാങ് ആണ് ടൂർണമെന്റിന്റെ മേൽനോട്ടം വഹിക്കുന്നത്. ഡെപ്യൂട്ടി റഫറിയായ ആഷ്‌ലി ജോർജ് സമാജം മുൻ ജനറൽ സെക്രട്ടറി കൂടിയാണ്. റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റൺ ഏഷ്യ റഫറിയായിരുന്ന നഹതായ് സോൺ പ്രാചും ആണ് മറ്റൊരു ഡെപ്യൂട്ടി റഫറി.
ഇന്ത്യ, ബഹ്‌റൈൻ, ഈജിപ്ത്, പാക്കിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, റഷ്യ, ഇംഗ്‌ളണ്ട്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 100ഓളം കളിക്കാരും ഉദ്യോഗസ്ഥരും നാലു ദിവസത്തെ മത്സരങ്ങളിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും മത്സരങ്ങൾ വൈകുന്നേരം ആറുമണിക്ക് ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ പത്തുമണിക്കാണ് മത്സരം. പ്രവേശം എല്ലാ ദിവസവും സൗജന്യമാണ്.'

വിവരങ്ങൾക്ക് നൗഷാദ് ചെറിയിലുമായി (39777801) ബന്ധപ്പെടാം.
വാർത്താസമ്മേളനത്തിൽ സെങ് സാൻലിയാങ്, നഹതായ് സോൺ പ്രാചും, ആഷ്‌ലി ജോർജ്, സിറാജുദ്ദീൻ, ഷാനിൽ അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP