Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

ബഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബഹറൈൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ രാജ്യത്ത് നടന്ന് വരുന്ന കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ വാക്‌സിൻ പരിപാടിയിൽ മുഴുവൻ അംഗങ്ങളുടെയും കുടുംബ ഗംങ്ങളുടെയും പിന്തുണ ഉറപ്പു വരുത്തുമെന്നും ഇതിനായി രണ്ടായിരത്തോളം വരുന്ന മെംബർമാർക്കും കുടുംബങ്ങൾക്കിടയിലും പൊതുവിൽ മലയാളി സമൂഹത്തിന്റെ ഇടയിലും വ്യാപകമായി പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

വിദേശികളോടും പ്രത്യേകിച്ച് ഇന്ത്യക്കാരോടും കോവിഡ് മഹാമാരി കാലത്ത് ബഹറൈനിലെ ഭരണകൂടം കാണിക്കുന്ന വിശാലമനസ്‌ക്കതക്ക് നന്ദി സൂചകമായി കോ വിഡ് വാക്‌സിനേഷൻ പ്രോഗ്രാമിൽ ഇന്ത്യൻ സമൂഹം സജീവമായി പങ്കെടുക്കേണ്ടതുണ്ട്,ബഹറൈനിലെ ഏറ്റവും പ്രധാനപ്പെട്ടതും അംഗബലമുള്ളതുമായ സോഷ്യൽ ഓർഗനൈസേഷൻ എന്ന നിലയിൽ വാക്‌സിൻ പ്രചരണ ദൗത്യം സമാജത്തിന്റെ ധാർമ്മിക ഉത്തരവാദിത്വമായി കരുതുന്നു എന്നും സമാജം പ്രസിഡണ്ട് പറഞ്ഞു.

ബഹറൈൻ കേരളീയ സമാജത്തിന്റെ മാതൃക പിൻപറ്റി ബഹറൈനിലെ മറ്റ് സംഘടനകൾ അംഗങ്ങളെയും കുടുംബാംഗങ്ങൾക്കിടയിലും വാക്‌സിൻ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കണമെന്നും പി.വി. രാധാകൃഷ്ണപിള്ള അഭ്യർത്ഥിച്ചു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക വ്യാപകമായി നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ച വാക്‌സിനുകൾ മനുഷ്യരാഷിക്ക് ഭാവിയിലേക്ക് ശുഭപ്രതിക്ഷ നൽകുകയാണെന്നും കോവിഡിനെതിരെയുള്ള ഈ പോരാട്ടത്തിൽ വാക്‌സിൻ സ്വീകരിച്ച് കൊണ്ട് നമ്മൾ മുന്നോട്ട് വരണമെന്നും സമാജം വാർത്തക്കുറിപ്പിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP