Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജത്തിൽ വിപുലമായ നവരാത്രി ആഘോഷങ്ങൾ ശ്രീലേഖ ഐ പി എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു

ബഹ്റൈൻ കേരളീയ സമാജത്തിൽ വിപുലമായ നവരാത്രി ആഘോഷങ്ങൾ ശ്രീലേഖ ഐ പി എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു

സ്വന്തം ലേഖകൻ

ഹ്റൈൻ കേരളീയ സമാജത്തിൽ വിപുലമായ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. നാല് ദിവസ്സം നീണ്ടുനിൽക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് ഈ വർഷം ബഹ്റൈൻ കേരളീയ സമാജം നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാഖേഷ് രാജപ്പനും സുവിതാ രാഖേഷും കൺവീനർമാരായ വിപുലമായ കമ്മറ്റിയാണ് നവരാത്രി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

ഏഴാം തിയ്യതി (തിങ്കൾ) വൈകീട്ട് 7 30 ന് ശശി പുളിക്കശേരിയും സംഘവും അവതരിപ്പിക്കുന്ന സംഗീതാർച്ചനയോടെ ആരംഭിക്കുന്ന പരിപാടിയിൽ നവരാത്രിയുമായി ബന്ധപ്പെട്ട വിവിധ സാംസ്‌കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരായ കലാമണ്ഡലം ഗിരിജ മേനോൻ ,ശുഭ അജിത്ത്, കലാമണ്ഡലം ശ്രീലക്ഷ്മി ഗീതാനന്ദൻ, ശശി മേനോൻ, സൗമ്യ അഭിലാഷ്, ശ്രീനേഷ്, പ്രേമൻ ചാലക്കുടി, ശ്യാമ രാമചന്ദ്രൻ എന്നിവരാണ് വ്യത്യസ്ത സംഗീത നൃത്ത പരിപാടികൾ അവതരിപ്പിക്കുന്നത് . തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകീട്ട് 7.30 മുതൽ 10 മണി വരെ വിവിധ നൃത്ത സംഗീത പരിപാടികൾ അരങ്ങേറുന്നതാണ്.

8 ആം തിയ്യതി (ചൊവ്വാഴ്ച) ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം നടക്കുന്നത്. പുലർച്ച 5 മണി മുതൽ ആരംഭിക്കുന്ന വിദ്യാരംഭത്തിൽ കുട്ടികൾക്ക് ഹരിശ്രീ കുറിക്കുവാൻ കേരളത്തിലെ പ്രഗത്ഭയായ ഐ പി എസ് ഉദ്യോഗസ്ഥയായ ശ്രീലേഖയാണ് എത്തിയിരിക്കുന്നത്. നിരവധി കുട്ടികളാണ് ആദ്യാക്ഷരം കുറിക്കുവാനായി പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി വർഷങ്ങളായി ബഹ്റൈൻ കേരളീയ സമാജം എഴുത്തിനിരുത്ത് വളരെ ചിട്ടയായും കൃത്യമായും നടത്തിവരുന്നുണ്ട് . കേരളത്തിലെ വിദ്യാഭ്യാസ കലാ സാംസ്‌കാരിക ഔദ്യോഗിക രംഗത്തെ പ്രഗത്ഭരാണ് വർഷങ്ങളായി കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാനായി എത്തിയിട്ടുള്ളത്. സ്തുത്യർഹമായ സേവനം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിലെ വളരെയേറെ പ്രശസ്തയായ ശ്രീലേഖ ഐ പി എസ് ഈ വർഷം വിദ്യാരംഭത്തിന് നേതൃത്വം നൽകുന്നത്.

ചൊവാഴ്ച വൈകീട്ട് ഔദ്യാഗിക മീറ്റിംഗോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത് . തുടർന്നുള്ള പരിപാടികളിൽ ശ്രീ രാജീവ് വെള്ളിക്കോത്ത്, കലാമണ്ഡലം ബിനി സജീവ്, ഉമാനാഥ് പന്തക്കൽ, ആയുഷിവർമ്മ, ബബിത ചെട്ട്യാർ, ശ്രീകല ശശികുമാർ, കവിത സഞ്ജയ് എന്നിവരാണ് വിവിധങ്ങളായ നൃത്ത സംഗീത വേദികളിൽ പ്രത്യക്ഷപ്പെടുന്നത്. അന്ന് തന്നെ ബഹ്റൈനിലെ അറിയപ്പെടുന്ന തരംഗ് ആർട്‌സ് അവതരിപ്പിക്കുന്ന ഡാന്ഡിയ നൃത്ത പരിപാടിയും അരങ്ങേറുന്നതാണ്.

ഒൻപതാം തിയ്യതി (ബുധൻ) സമർപ്പൻ അവതരിപ്പിക്കുന്ന ദേവീസ്തവം എന്ന പരിപാടിയോടെ ആരംഭിച്ച് ആർ എൽ വി സന്ധ്യാ പ്രജോദ്, ഷീന ചന്ദ്രദാസ്, കലാമണ്ഡലം ശ്രീദേവി ശ്രീനിവാസൻ, കലാമണ്ഡലം ജിദ്യ ജയൻ , ആർ എൽ വി സിന്ധു സുനിൽ, ഗോപു കിരൺ , നീതു സജിത്ത് എന്നിവർ അവതരിപ്പിക്കുന്ന നൃത്ത ശില്പങ്ങൾ അരങ്ങേറുന്നതാണ്.

ബി കെ എസ് നവരാത്രി ആഘോഷങ്ങളുടെ സമാപനദിവസമായ 10 ആം തിയ്യതി വ്യാഴാഴ്ച കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന അനുഗ്രഹീത കർണാടിക് സംഗീത പ്രതിഭ കുന്നുകൂടി ബാലമുരളീകൃഷ്ണയും സംഘവും അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ സംഗീത വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ലോകത്തിലെ പല ഭാഗങ്ങളിലായി സംഗീത പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ യുവ സംഗീത വിദ്വാനാണ് പ്രശസ്ത സംഗീതജ്ഞനായിരുന്ന മീനാക്ഷി സുന്ദരത്തിന്റെ മകനായ കുന്നുകൂടി ബാലമുരളീകൃഷ്ണ.അദ്ദേഹത്തോടൊപ്പം പ്രശസ്തരായ കലാകാരന്മാരായ ജയ് ടോറോന്റോ (വയലിൻ) കെ എം എസ് മണി (മൃദംഗം) തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവരാണ് എത്തുന്നത്. നവരാത്രി ആഘോഷങ്ങളുടെ എല്ലാ ചൈതന്യവും ഉൾക്കൊണ്ടുകൊണ്ട് നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകികൊണ്ടുള്ള എല്ലാ ദിവസങ്ങളിലെയും പരിപാടികളിൽ പങ്കെടുക്കുവാനും ആസ്വദിക്കുവാനുംശുദ്ധ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ ആനയിക്കുവാൻ കഴിവുള്ള ബാലമുരളീകൃഷ്ണയുടെയും സംഘത്തിന്റെയും സംഗീത കച്ചേരി ശ്രവിക്കുവാനും മുഴുവൻ സംഗീതപ്രേമികളെയും ക്ഷണിക്കുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി എം പി രഘു എന്നിവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP