Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഴയിടം മോഹനൻ നമ്പൂതിരിക്ക് ബി കെ എസ് പാചകരത്‌ന പുരസ്‌കാരം

പഴയിടം മോഹനൻ നമ്പൂതിരിക്ക് ബി കെ എസ് പാചകരത്‌ന പുരസ്‌കാരം

സ്വന്തം ലേഖകൻ

ഹ്റൈൻ കേരളീയ സമാജം പാചകകലയിലെ കുലപതി പഴയിടം മോഹനൻ നമ്പൂതിരിയെ പാചകരത്‌ന പുരസ്‌കാരം നല്കി ആദരിക്കുന്നു. 29 വർഷങ്ങള്ക്കു മുമ്പ് യാദൃശ്ചികമായി പാചകകലയിൽ തന്റേതായ ശൈലിയുമായി യാത്ര ആരംഭിച്ച നമ്പൂതിരി ഇന്ന് മലയാളിയുടെ രുചി മോഹങ്ങളുടെ പര്യായമായി . സ്‌കൂൾ യുവജനോത്സവ വേദികളിലും കേരളത്തിലും വിദേശത്തുമായി വിവാഹങ്ങള്ക്കും ഇതര ചടങ്ങുകള്ക്കും സദ്യയോരുക്കുന്നുണ്ട്.

വിശക്കുന്ന വയറിനു അന്നം നല്കു ന്നതിനേക്കാൾ പുണ്യം വേറെയില്ലെന്ന് വിശ്വസിക്കുന്ന മോഹനൻ നമ്പൂതിരി ഇതിനോടകം രണ്ടര കോടിയോളം പേര്ക്ക് സദ്യയിരുക്കിയിട്ടുണ്ട്.

ഒന്പാതു വർഷങ്ങൾക്കു മുന്പ് ആദ്യമായി ബി കെ എസ്സിൽ ഓണസദ്യക്ക് നേതൃത്വം നല്കുനവാൻ എത്തിച്ചേർന്ന നമ്പൂതിരി ഇന്നും പകരകാരനില്ലാത്ത സാനിദ്ധ്യമായിതുടരുന്നു. കൈപുണ്യത്തിൽ പരമ്പരാഗത ശൈലിയിലും തന്റേതായ രുചി ഭേദങ്ങളുമായി അന്ന് വരെ കാണാത്ത വിഭവങ്ങൾ ഓരോന്നായി മുന്നിലെത്തിച്ചപ്പോൾ മനസ്സുനിറഞ്ഞു പുഞ്ചിരിച്ച മുഖത്ത് തെളിയുന്ന കൗതുകമായിരുന്നു അന്ന് സമാജം അംഗങ്ങള്ക് നമ്പൂതിരി സമ്മാനിച്ചത്. ഇക്കുറിയും അത്ഭുതപ്പെടുത്തുന്ന രഹസ്യ ചേരുവകളുമായി ഒരു പായസ മധുരം സമാജം അംഗങ്ങൾക്ക് സമ്മാനിക്കുന്നുണ്ട്.

സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ തുടര്ച്ച യായി സദ്യക്ക് നെതുത്വം നല്കി വരുന്ന മോഹനൻ നമ്പൂതിരിക്ക് കഴിഞ്ഞ വര്ഷം പാചക ശ്രേഷ്ട പുരസ്‌കാരം നല്കി കേരള സര്ക്കാർ ആദരിച്ചിരുന്നു.

ജി സി സി രാഷ്ട്രങ്ങൾ , അമേരിക്ക , ആസ്‌ത്രേലിയ, തെക്കേ ആഫ്രിക്ക തുടങ്ങി മലയാളികൾ ഉള്ള എല്ലാ ഇടങ്ങളിലും മലയാളിയുടെ രുചി മോഹങ്ങള്ക്ക് സംതൃപ്തി നല്കിം സദ്യ ഒരുക്കിയിട്ടുള്ള ശ്രീ നമ്പൂതിരിക്ക് പാചകരത്‌ന പുരസ്‌കാരം നല്കി് ആദരിക്കുന്നതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,സമാജം ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

സമാജം ഒക്ടോബർ 4ന് സംഘടിപ്പിക്കുന്ന 5000 പേര്ക്ക് ഒരുക്കുന്ന ഓണസദ്യയോടനുബന്ധിച്ചുള്ള ചടങ്ങിൽ ഓണസദ്യക്ക് നേതൃത്വം നല്കുയവാനായി എത്തിച്ചേര്ന്നണ മോഹനൻ നമ്ബൂതിർക്ക് പുരസ്‌ക്കാരം സമര്പ്പിക്കും.

സമാജത്തിൽ ഓണസദ്യയുടെ ഒരുക്കങ്ങൾ

ബഹ്റൈൻ കേരളീയ സമാജം ഓണസദ്യക്കുള്ള ഒരുക്കങ്ങൾ സമാജത്തിൽ ആരംഭിച്ചു. സമാജം ജനറൽ സെക്രട്ടറി എം പി രഘു ഭദ്രദീപം കൊളുത്തി. പാചകകലയിലെ കുലപതി പഴയിടം മോഹനൻ നമ്പൂതിരി , ഭരണസമിതി അംഗങ്ങൾ , ഓണസദ്യ കൺവീനർ ഉണ്ണികൃഷ്ണ പിള്ള ,മുതിർന്ന അംഗങ്ങൾ ,സമാജം കുടുംബാങ്ങങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP