Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജം കളിക്കളത്തിൽ ചന്ദ്രയാൻ ഉയർന്നു; കുട്ടികൾക്കായി തതത്സമയ ദിശ്യവിരുന്നൊരുക്കി ഭാരവാഹികൾ

ബഹ്റൈൻ കേരളീയ സമാജം കളിക്കളത്തിൽ ചന്ദ്രയാൻ ഉയർന്നു; കുട്ടികൾക്കായി തതത്സമയ ദിശ്യവിരുന്നൊരുക്കി ഭാരവാഹികൾ

ഹ്റൈൻ കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ചിട്ടുള്ള സമ്മർ ക്യാമ്പായ കളിക്കളത്തിൽ ഭാരത ശാസ്ത്ര ഗവേഷണരംഗത്തെ ചരിത്ര നേട്ടത്തിന്റെ തത്സമയ ദിശ്യവിരുന്നിനു വേദിയോരുക്കിയതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ശ്രീഹരികോട്ടയിൽ തിങ്കളാഴ്‌ച്ച ബഹ്റൈൻ സമയം പകൽ 12.13 ന് ചന്ദ്രനിലേക്ക് കുതിച്ചുയർന്ന ബഹിരാകാശപേടകം ബാഹുബലിയുടെ തത്സമയ സംപ്രേഷണം സമാജം ഡി ജെ ഹാളിലെ വലിയ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ക്യാമ്പിൽ പങ്കെടുക്കുന്ന 150 ൽ പരം കുട്ടികൾ ജന്മനാടിന്റെ ശാസ്ത്ര ഗവേഷണരംഗത്തെ കുതിപ്പിൽ ഹർഷാരവം മുഴക്കി.

സമ്മർ ക്യാമ്പ് ഡയരക്ടർ ചിക്കൂസ് ശിവൻ, രാജേശ്വരി ശിവൻ , സമാജം കലാ വിഭാഗം സെക്രട്ടറി ,ഹരീഷ് മേനോൻ, ജനറൽ കൺവീനർ മനോഹരൻ പാവറട്ടി, കൺവീനർ ജയ രവി കുമാർ ടോണി പെരുമാനൂർ എന്നിവർ തത്സമയ ദ്രിശ്യവിരുന്നിനു നേതൃത്വം നൽകി,വർണ്ണാഭമായ ദ്രിശ്യവിരുന്നോടെ ഓഗസ്റ്റ് 16 ന് കളിക്കളത്തിന്റെ കളംപിരിയുമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP