Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈൻ കേരളീയ സമാജം എരഞ്ഞോളി മൂസാ അനുസ്മരണം സംഘടിപ്പിച്ചു

ബഹ്റൈൻ കേരളീയ സമാജം എരഞ്ഞോളി മൂസാ അനുസ്മരണം സംഘടിപ്പിച്ചു

ഹ്റൈൻ കേരളീയ സമാജവും പടവ് കുടുംബവേദിയും സംയുക്തമായി മാപ്പിളപ്പാട്ടു സുൽത്താൻ എരഞ്ഞോളി മൂസാ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക സംസാകാരിക സംഗീത രംഗത്തുള്ളവർ പങ്കെടുത്തു. ഷജീർ തിരുവനന്തപുരം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളിയ സമാജം പ്രസിഡന്റ് പീ വീ രാധാകൃഷ്ണപിള്ള, പടവ് കുടുംബവേദി രക്ഷാധികാരി ഷംസ് കൊച്ചിൻ, പ്രവാസി കമ്മീഷൻ സുബൈർ കണ്ണൂർ, ഇന്ത്യൻ ക്ലബ് സെക്രട്ടറി സ്ശ്രീ ജോബ്, കെ എം സി സി പ്രസിഡന്റ് എസ് വി ജലീൽ, സാമൂഹ്യ പ്രവർത്തകരായ കെ റ്റി സലിം, ജമാൽ കുറ്റിക്കാട്ടിൽ, ഷിബു പത്തനം തിട്ട, നൗഷാദ്, ഗണേശ് കുമാർ ഷുഹൈബ്, സിദ്ദിഖ്, എസ് വി ബഷീർ, സംഗീത രംഗത്തു പ്രവർത്തിക്കുന്ന ജൂനിയർ മെഹബൂബ്, റഫീഖ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഫ്രാൻസിസ് കൈതാരത്ത്, റഫീഖ് അബ്ദുല്ല, മോഹൻ രാജ്, സത്യൻ പേരാംബ്ര, മനോഹരൻ പവറട്ടി, ഉമ്മർ പാനായിക്കുളം, അസൈനാർ കളത്തിങ്കൽ, സത്താർ, അഷ്റഫ്, ജ്യോതിഷ് പണിക്കർ തുടങ്ങി ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തുള്ള ഒട്ടേറെ പ്രമുഖർ സന്നിഹതരായിരുന്നു.

ഒട്ടേറെ പ്രാരാബ്ദങ്ങൾക്കിടയിൽ സ്വന്തം കഴിവുകൊണ്ട് മാത്രം മാപ്പിള പാട്ടുരംഗത്ത് ശോഭിച്ച കലാകാരനായിരുന്ന എരഞ്ഞോളി മൂസായെകുറിച്ച് ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തർക്കും പങ്കുവയ്ക്കാൻ ഉണ്ടായിരുന്നതു ഒരു കുടുംബ സുഹൃത്ത് നഷ്ട്ടപെട്ട സങ്കടങ്ങൾ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP