Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേവ്ജി - ബികെഎസ് ബാലകലോൽസവം 2019; രജിസ്‌ട്രേഷൻ തീയതി നാളെ അവസാനിക്കും

ദേവ്ജി - ബികെഎസ് ബാലകലോൽസവം 2019; രജിസ്‌ട്രേഷൻ തീയതി നാളെ അവസാനിക്കും

മറുനാടൻ ഡെസ്‌ക്‌

ഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബികെഎസ് ബാലകലോൽസവം 2019 - ൽ രജിസ്റ്റർ ചെയ്യുവാനുള്ള തീയതി ഏപ്രിൽ 26 രാത്രി 9.30PM വരെ നീട്ടിയതായി സമാജം ആക്ടിങ് പ്രസിഡന്റ് മോഹൻ രാജ് പി എൻ ആക്ടിങ് ജനറൽ സെക്രട്ടറി ടി.ജെ. ഗിരീഷ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ബാലകലോൽസവം രജിസ്ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ് ബഹ്റൈൻ കേരളീയ സമാജത്തിൽ എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതായി എന്ന് സംഘാടകർ അറിയിച്ചു. 5 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള, ബഹറിനിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ഗ്രൂപ്പ് മത്സര വിഭാഗങ്ങളിൽ ഇന്ത്യക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.bksbahrain.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ബാലകലോൽസവം കൺവീനർ ശ്രീ.മുരളീധർ തമ്പാനെ 39711090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP