Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്താൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിക്ക് തുടക്കമായി

ബഹ്‌റിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്താൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിക്ക് തുടക്കമായി

ഹ്‌റിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്താൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം വനിതാവിഭാഗത്തിന്റെ സഹകരണത്തോടെ നിർമ്മിച്ചു കൊടുക്കുന്ന വീടിന്റെ തറക്കൽ ഇടൽ ചടങ്ങ് ഈ കഴിഞ്ഞ ദിവസം നടന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , സമാജം ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. .

ചെങ്ങന്നൂരിൽ പെരിങ്ങാല എന്ന സ്ഥലത്ത് അനിത എന്ന വിധവയ്ക്കാണ് വീട് പണിയിച്ച് കൊടുക്കുന്നത് . പൊതുരംഗത്തും ആധ്യാത്മികരംഗത്തും ഒരുപോലെ പ്രവർത്തിക്കുന്ന സ്വാമി സായിപ്രീത് , സമാജത്തിന്റെ മുതിർന്ന അംഗമായിരുന്ന പി വി മോഹന കുമാർ എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്. SNDP യോഗം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡണ്ട് അനിൽ പി ശ്രീരംഗം , സമാജം അംഗം പ്രസാദ ചന്ദ്രൻ ഉൾപ്പെടെ നിരവധി നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ചടങ്ങു നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP