Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്റൈൻ കേരളീയ സമാജം ബുക്ക് -സമ്മർ ഫെസ്റ്റ് ലോഗോ പ്രകാശനം നടത്തി

ബഹ്റൈൻ കേരളീയ സമാജം ബുക്ക് -സമ്മർ ഫെസ്റ്റ് ലോഗോ പ്രകാശനം നടത്തി

ഹറിൻ കേരളീയ സമാജം ഡിസംബർ പന്ത്രണ്ടാം തിയ്യതി മുതൽ ഇരുപത്തിരണ്ടാം തിയ്യതി വരെ നടത്തുന്ന ബി.കെ.സ്സ് -ഡി.സി.ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റ് & കൾച്ചറൽ കാർണിവൽ ലോഗോ സമാജം പ്രസിഡണ്ട്.പി.വി.രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എംപി.രഘുവിന് നൽകികൊണ്ട് പ്രകാശനം നടത്തി.

സമാജം ഭരണസമിതി അംഗങ്ങളും ബുക്ക് ഫെസ്റ്റ് കൺവീനർ.ഡി .സലിം മറ്റു ബുക്ക് ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. ഇത്തവണത്തെ ബുക്ക് ഫെസ്റ്റ് കൊച്ചിൻ ബിനാലെ മാതൃകയിൽ സമാജം അങ്കണം മുഴുവൻ ഉപോയഗപ്പെടുത്തികൊണ്ടു ഒരു ഉത്സവാന്തരീക്ഷംആക്കി മാറ്റുവാൻ സമാജം ചിത്രകല ക്ലബ്,ഫോട്ടോഗ്രാഫി ക്ലബ്, ലൈബ്രറി , സാഹിത്യ വിഭാഗം , വനിതാ വേദി , കലാവിഭാഗം തുടങ്ങി സമാജംഉപവിഭാഗങ്ങളുമായി സഹകരിച്ചു നടത്തുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞു.

ഭക്ഷണ ശാലകൾ , സാഹിത്യ സമ്മേളനം,ക്യാമ്പ് ഫയർ, തുടങ്ങി ഇന്ത്യയിലെ അറിയപ്പെടുന്ന ഉന്നതരായ സാഹിത്യകാരന്മ്മാരെയും സിനിമാ മേഖലയിലുള്ള മഹത്വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നു സമാജം പ്രസിഡണ്ട് അറിയിച്ചു.ഫെസറ്റ്ദിവസങ്ങളിൽ ജന്മദിനം,വിവാഹ വാർഷികം , തുടങ്ങിയവ ആഘോഷിക്കുന്നവർക്കു സമാജം അലങ്കരിച്ച വേദി ഒരുക്കികൊടുക്കും .സുഹൃത്തുക്കളെയും ബന്ധു ക്കളെയും ക്ഷണിച്ചു ഈ വേദിയിൽ ജന്മ ദിനം , വിവാഹ വാർഷികം , വിജയാഘോഷം എന്നിവ നടത്താവുന്നതാണ്.

തുടർന്ന് വരുന്ന ആഘോഷങ്ങൾക്ക് സമ്മാനിക്കാൻ ഒരു കരുതൽ ആയി പുസ്തക കിറ്റ് വാങ്ങി സൂക്ഷിക്കാവുന്നതും ആണ് . അതിനായി വിവിധ വിഭാഗങ്ങളിലുള്ള പുസ്തക സമ്മാന കിറ്റ് ലഭ്യമാക്കും . ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയാണ് ഈ ഈ സമ്മാന പദ്ധതി അണിയിച്ചൊരുക്കുന്നത് . ഇവയുടെ മുൻകൂട്ടി ബുക്കിങ്ങിനു ദിവ്യമധു ( 33032558 ) സവിത സുധീർ(33453500 ) ശ്രീവിദ്യ വിനോദ് ( 33004589 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

അഞ്ഞുറുദിനാറിൽ കൂടുതൽ പുസ്തകങ്ങൾ മേളയിൽ നിന്നും വാങ്ങുന്നവർക്ക് സമാജം അവരുടെ വീടുകളിലോ സ്ഥാപനങ്ങളിലോ ബുക്ക് ഷെൽഫ് ഉൾപ്പെടെ ഉള്ള ഹോം - ഓഫീസ് ലൈബ്രറി സെറ്റ് ചെയ്തു കൊടുക്കുന്നതായിരിക്കും. പ്രവാസി സാഹിത്യ പ്രേമികൾകൾക്കും എഴുത്തുകാർക്കും പങ്കെടുക്കാവുന്ന നിരവധി സാഹിത്യ അനുബന്ധ പരിപാടികൾ ഇതിന്റെ ഭാഗം ആയി അണിയിച്ചൊരുക്കുന്നുണ്ട് .ജി സി സി തല സാഹിത്യ പ്രതിഭകളെയും ഇതിൽ അണിചേർക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു . ബഹ്റൈൻ കേരളീയ സമാജം അംഗ ഭേദമന്യേ സാഹിത്യ തല്പരരായ ഏതൊരു പ്രവാസിക്കും , സംഘടനക്കും ഈ പ്രവർത്തനങ്ങളിൽ അണിചേരാവുന്നതാണ് ആണ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP