Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന്; പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള

സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന്; പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളി സമൂഹത്തിന് കേരളത്തിലെ ഓണാഘോഷങ്ങളുടെ ഒരു നേർചിത്രം പകർന്ന് നൽകി കൊണ്ട് ബഹ്‌റൈൻ  കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ മെഗാ ഫിനാലെ ഇന്ന് രാത്രി എട്ടിന്.8 മണിക്ക് അരങ്ങേറുന്നു. ഇന്ന് രാത്രി സമാപന സമ്മേളനവും തുടർന്ന് വമ്പിച്ച ഗാനമേളയും ഉണ്ടാകും. സെപ്ടംബർ നാലിനു നടക്കുന്ന  അയ്യായിരത്തോളം പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യയോട് കൂടി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങ്ൾക്ക്  പരിസമാപ്തി ആകും .

പ്രശസ്ഥ പിന്നണി ഗായകൻശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ആണ് ഓണാഘോഷ സമാപന ദിവസത്തിലെ പ്രധാന ആകർഷണം എന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ അറിയിച്ചു. നിരവധി മലയാള സിനിമകളിലും മറ്റു ഇതര ഭാഷകളിലും നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട് . ജന മനസ്സുകളിൽ  പ്രത്യേക സ്ഥാനം നേടിയിട്ടുള്ള ഒരു അതുല്യ കലാകാരൻ ആണ് ശ്രീനിവാസ് . സംഗീതത്തിനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ ഭാഗമായി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഗീത റിയാലിറ്റി ഷോ ആയ ഇന്ത്യൻ വോയ്‌സിലൂടെ ശ്രദ്ധേയയായ രാധിക, വർഷ, വിഷ്ണുരാജ്  എന്നിവരും സംഗീത നിശയിൽ ഗാനങ്ങൾ ആലപിക്കും.

ഈ കഴിഞ്ഞ ദിവസങ്ങിളിൽ നടന്ന കേരളത്തിന്റെ തനത് ഓണമത്സരങ്ങൾ ആസ്വദിക്കുന്നതിനും പങ്കാളികളാവുന്നതിനും ബഹറിന്റെ നാനാ തുറകളിൽ നിന്നും നിരവധിപേർ എത്തിച്ചേർന്നു. അത്തപൂക്കളമത്സരത്തോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമായത് ബിനോയ് ജോർജ് കൺവിനറായ കമ്മറ്റിയാണ് അത്തപൂക്കളമത്സരത്തിനു നേതൃത്വം നകിയത് തുടർന്ന് പായസ മത്സരം നടന്നു മോഹിനി തോമസ് കൺവിനറും ഒപ്പം സമാജം വനിതാ വിഭാഗവും ഉൾപ്പെടുന്ന  ടീം ആണ് പായസമത്സരത്തിന്റെ മേൽനോട്ടം വഹിച്ചത്. ഓഗസ്റ്റ് 16,17,18  തിയതികളിൽ വടം വലി ,ഉറിയടി , തലയിണയടി,കബഡി തുടങ്ങി ഒട്ടനവധി നാടൻ കായിക മത്സരങ്ങൾ സമാജത്തിൽ അരങ്ങേറി .ബിനോജ് മാത്യു കൺവിനറായ കമ്മറ്റിയാണ് കായിക മത്സരങ്ങൾ നിയന്ത്രിച്ചത്. 

19 ന്  സമാജത്തിലെ വച്ച് നടന്ന ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം   ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ, സിനിമ സംവിധായകൻ .മേജർ രവി, സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവർ ചേർന്ന് നിർവഹിച്ചു. രാജശ്രീ വാരിയർ അവതരിപ്പിച്ച നൃത്തവും. ആരവം അവതരിപ്പിക്കുന്ന നാടൻ പാട്ടും പ്രധാന  ആകർഷണങ്ങളായി.


തുടർന്നുള്ള ദിവസങ്ങിൽ അരങ്ങേറിയ ഗാനമേളകളും നൃത്ത നൃത്യങ്ങളും
നാടൻ പാട്ടുകളും ഓണ പാട്ടുകളും സ്‌കിറ്റുകളും ലഘു നാടകങ്ങളും അവതരണ മികവു കൊണ്ട് ശ്രധേയമായതായി കലാ വിഭാഗം സെക്രട്ടറി ജയകുമാർ എസ് പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഓട്ടൻതുള്ളൽ മികച്ച നിലവാരം പുലര്ത്തിയതായി സംഘാടകർ അഭിപ്രായപ്പെട്ടു.

പ്രശസ്തരായ 30  ഓളം കലാകാരന്മാരും കലാകാരികളും ആണ് സമാജത്തിന്റെ ഓണ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നും എത്തിച്ചേർന്നത്. മുൻ വർഷങ്ങളിലെന്ന പോലെ ഈ വർഷവും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഒനാഘോഷവുമായി സഹകരിച്ച എല്ലാ പ്രയോജകർക്കും സമാജത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.

ആഘോഷങ്ങളുടെ  നടത്തിപ്പിനായി ജെനറൽ കൺവിനറായി സന്തോഷ് ബാബുവിനെയും   ജനറൽ കോർഡിനേറ്റർ ആയി  ശ്രീകുമാർ കെ അടങ്ങുന്ന ഒരു വലിയ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുണ്ടായിരുന്നത്. കുടാതെ ജോയിന്റ് കൺവിനറായി അനിൽ കുമാർ ഒ.എം, അജേഷ് നായർ, സതീഷ് ഗോപിനാഥൻ, സാൻഡി മാത്യു, റിയാസ് ഇബ്രഹിം എന്നിവരെയും വിവിധ കമ്മറ്റികൾക്ക് കൺവിനറന്മാരായി ശശിധരൻ .എം (ഘോഷയാത്ര) വി.വി. മനോജ് ( തിരുവാതിര മത്സരം) ആന്റണി പെരുമാനൂർ, (സ്‌റ്റേജ്) വാമദേവൻ, അനീഷ് ശ്രീധരൻ (ട്രാൻസ്‌പോർട്ട്) അനിൽ കുമാർ .പി , വിശ്വനാഥൻ ( ഹോസ്പിറ്റാലിറ്റി) മിനെഷ് രാമനുണ്ണി (പ്രസ്) എന്നിവർ നേതൃത്വം നൽകി. ടി.ജെ. ഗിരീഷ് കൺവിനറായ ടീമായിരിക്കും സെപ്റ്റംബർ 4 നു നടക്കുന്ന ഓണസദ്യ ഒരുക്കുന്നത്.

ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ വ്യത്യസ്ത കായിക മത്സരങ്ങളോടെയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ തുടങ്ങിയത്. മുൻവർഷങ്ങളിലേത് പോലെ വ്യത്യസ്തതയാർന്ന കലാപരിപാടികൾ കോർത്തിണക്കിയ 15 ദിവസത്തെ ഓണാഘോഷം ഒരു വമ്പിച്ച വിജയമാക്കിയ നിഷ്‌ക്കാമകർമ്മികളായ  അംഗങ്ങൾ, അഭ്യുദായകാംക്ഷികൾ, ഒരു വലിയ ജനകീയ കൂട്ടായ്മ , എല്ലാ നല്ലവരായ ആളുകളോടും സമാജം ഭരണസമിതിയുടെ ഹൃദയംനിറഞ്ഞ  അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്ന തായി സമാജം ഭരണ സമിതി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP