Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ 2021 -22 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ 2021 -22 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർവാർഷിക യോഗം ചേർന്ന് 48 ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ ഇതിനകം സംഘടിപ്പിച്ചതിന്റെയും, വിപുലമായ സ്‌നേഹസംഗമം, ലേബർ ക്യാമ്പുകളിൽ ഉൾപ്പെടെ നടത്തിയ പൊതിച്ചോർ - ബ്ലാന്‌കെറ്റ് - വസ്ത്ര വിതരണങ്ങൾ മറ്റ് സഹായ പ്രവർത്തനങ്ങൾ നടത്തിയതടക്കമുള്ള പ്രവർത്തനങ്ങൾ, ഭാവി പരിപാടികൾ എന്നിവ ചർച്ച ചെയ്തു. 2021 ഡിസംബറിനകം 50 ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ പൂർത്തിയാക്കുവാനുള്ള തീരുമാനം യോഗത്തിൽ എടുക്കുകയുണ്ടായി. ഒറ്റക്കും, വിവിധ സംഘടനകളുമായി ചേർന്നുകൊണ്ടുമാണ് ബി.ഡി.കെ. ബഹ്റൈൻ ചാപ്റ്റർ സൽമാനിയ മെഡിക്കൽ കോംപ്ലെക്‌സിലും കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും ബി.ഡി.എഫ് ഹോസ്പിറ്റലിലും രക്ത ദാന ക്യാമ്പുകൾ നടത്തിവരുന്നത്. കൂടാതെ ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ് എന്നിവിടങ്ങളിലും കോവിഡ് കാലത്തിന് മുമ്പ് ബി.ഡി.കെ ബഹ്റൈൻ പ്രസ്തുത സംഘടനകളുമായി ചേർന്ന് കൊണ്ട് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിലും രക്തദാന ക്യാമ്പുകൾ മുടങ്ങാതെ സംഘടിപ്പിച്ചും പ്ലാസ്മ ചികിത്സക്കുള്ള ഡോണർനർമാരെ കണ്ടെത്തുവാനും ബീഡി.കെ ബഹ്റൈൻ ചാപ്റ്റർ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നതായും ഏതൊരാൾക്കും രക്തം ആവശ്യമായി വരുന്ന പക്ഷം അടിയന്തിരമായി ഏത് സമയത്തും രക്തം എത്തിക്കുവാനും ബി.ഡി.കെ പ്രവർത്തകർ എത്തിച്ചേരാറുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ബ്ലഡ് ഡോണേഴ്‌സ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി സനൽ ലാൽ, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവും, ബഹ്റൈൻ ചാപ്റ്റർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥിരം ക്ഷണിതാവുമായ ബിജു കുമ്പഴ എന്നിവർ പങ്കെടുത്ത വാർഷികയോഗം 2021 - 22 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

രക്ഷാധികാരി
ഡോ: പി.വി. ചെറിയാൻ

ചെയർമാൻ
കെ.ടി. സലീം

സ്‌പെഷ്യൽ ഇൻവൈറ്റി:
ബിജു കുമ്പഴ (ജിസിസി കോർഡിനേറ്റർ)

പ്രസിഡന്റ്
ഗംഗൻ തൃക്കരിപ്പൂർ

വൈസ് പ്രസിഡന്റ്;
മിഥുൻ
സിജോ

ജനറൽ സെക്രട്ടറി
റോജി ജോൺ

സെക്രട്ടറി
അശ്വിൻ
രെമ്യ ഗിരീഷ്

ട്രെഷറർ
ഫിലിപ്പ് വർഗീസ്

ലേഡീസ് വിങ് കൺവീനർസ്:
ശ്രീജ ശ്രീധരൻ,
രേഷ്മ ഗിരീഷ്

ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ചീഫ് കോർഡിനേറ്റർ:
സുരേഷ് പുത്തൻ വിളയിൽ.

ക്യാമ്പ് കോർഡിനേറ്റർസ്:
സാബു അഗസ്റ്റിൻ
രാജേഷ് പന്മന
ജിബിൻ ജോയി.

മീഡിയ വിങ് കൺവീനർസ്:
സുനിൽ , ഗിരീഷ് കെവി

എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്:
ഗിരീഷ് പിള്ള
ആനി എബ്രഹാം
അസീസ് പള്ളം
വിനീത വിജയൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP