Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

കെ അജയ കുമാറിന് ബഹ്റൈൻ നവ കേരള യാത്രയയപ്പ് നൽകി

കെ അജയ കുമാറിന് ബഹ്റൈൻ നവ കേരള യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

മനാമ: കഴിഞ്ഞ ഇരുപതു വർഷമായി ബഹ്റൈനിലെ അലൂമിനിയം കമ്പനിയായ ആൽബയിലെ മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നതും ബഹ്റൈൻ നവ കേരളയുടെ മുൻ പ്രസിഡന്റും സംഘടന സെക്രട്ടറിയും ആയിരുന്ന കെ അജയ കുമാറിന് യാത്ര അയപ്പ് നൽകി. നിരവധി സംഘടനകളുടെ പ്രവർത്തനത്തിൽ പങ്കാളിയാവുകയും വളരെ വലിയ ഒരു സുഹൃത് വലയം സ്ഥാപിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

സംഘടന പ്രവർത്തനത്തോടൊപ്പം കായിക രംഗത്തും മികവ് പുലർത്താൻ കഴിഞ്ഞിട്ടുള്ള ടിയാൻ ഇന്ത്യൻ ക്ലബ്ബിലും കേരള സമാജത്തിലും നടന്ന നിരവധി കാരംസ് ടൂർണമെന്റിൽ വിജയിച്ചിട്ടുണ്ട്.

പൂനയിലെ അമിനേഷൻ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ ജോയിന്റ് സെക്രട്ടറി ആയിട്ടാണ് അദ്ദേഹം തന്റെ സംഘടന പ്രവർത്തനം ആരംഭിക്കുന്നത്. ഈ കാലയളവിൽ നിരവധി നേതാക്കളെയും പ്രവർത്തകരെയും വളർത്തികൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. ഇന്നത്തെ ഓൾ ഇന്ത്യ ഡിഫെൻസ് എംപ്ലോയീ അസോസിയേഷൻ പ്രസിഡന്റ് രവീന്ദ്ര റെഡ്ഡി അതിൽ ഒരാളാണ്. എന്നാൽ നേതൃത്വ നിരയിൽ നിന്നും പിൻവാങ്ങി സംഘടനയുടെ വളർച്ചക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ഒരാളായിരുന്നു അജയകുമാറെന്നും അധികാരം വിട്ടൊഴിയാൻ മടിക്കുന്ന ഈ കാലഘട്ടത്തിൽ എങ്ങനെ അതിൽ നിന്നും മാറി നിൽക്കാം എന്നും സ്വത സിദ്ധമായ പുഞ്ചിരിയും നർമ്മ ഭാവത്തോടെ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കാം എന്നും അദ്ദേഹം കാണിച്ചു തന്നതായി സൂം മീറ്റിംഗിൽ പങ്കെടുത്തവർ ഓർമിച്ചു.

60-70 കാലയളവിൽ സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്ന പി ശങ്കറിന്റെയും മഹിളാ സംഘം സെക്രട്ടറി ആയിരുന്ന അമ്മു അമ്മയുടെയും മകനാണ് അജയകുമാർ. 77 മുതൽ 79 വരെ ചിറ്റൂർ എം എൽ എ ആയിരുന്ന പി ശങ്കർ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീലങ്ക ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ മാറി മാറി താമസിക്കേണ്ടി വന്നിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഭാഗമായി ചെങ്കതിർ എന്ന ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു

ഇതിന്റെ സ്മരണാർത്ഥം അജയകുമാർ തന്റെ ഭവനത്തിനു ചെങ്കതിർ എന്ന പേരാണ് നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരി മല്ലിക സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ഭർത്താവു വിജയൻ കുനിശേരി സംസ്ഥാന കൗൺസിൽ അംഗവും ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും ആണ്. ഭാര്യ ശാന്തി അജയകുമാർ ഇന്ത്യൻ സ്‌കൂൾ സ്റ്റാഫ് ആയിരുന്നു. സഹോദരൻ സുരേഷ് രാജ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി ആണ്. ഏക മകൾ അനഘ സന്ദീപും കുടുംബവും ബഹ്റൈനിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP