Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസ തീരാനിരിക്കുന്നവരുടെ കാര്യത്തിൽ ബഹ്‌റൈൻ കേരളിയ സമാജത്തിന്റെ ഇടപ്പെടൽ

സ്വന്തം ലേഖകൻ

വിമാന സർവ്വീസുകളുടെ അപര്യാപ്തയുടെ സാഹചര്യത്തിൽ ആരംഭിച്ച ചാർട്ടേഡ് വിമാന സർവ്വീസുകൾ ചില വ്യക്തികളുടെ അസത്യപ്രചരണങ്ങളുടെ ഫലമായി സമാജം നിറുത്തി വെച്ചിരുന്നു.

ഈ വിമാനങ്ങളിലടക്കം യാത്ര ചെയ്യേണ്ട ആളുകൾക്ക് ബദൽ സംവിധാനം ഉണ്ടാക്കണമെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള ഗൾഫ് എയറുമായി നടത്തിയ സംഭാഷണത്തിൽ ആവശ്യപ്പെട്ടിരുന്നു. ഉദാരമായ സമീപനമാണ് ഗൾഫ് എയറിന്റെ ഭാഗത്ത് ഉണ്ടായതെന്നും പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ വിസ കാലാവധി തീരാനിരിക്കുന്ന തൊണ്ണൂറോളം ആളുകൾക്ക് സഹായകരമായി ബഹ്‌റൈൻ കേരളിയ സമാജം നടത്തിയ ഇടപ്പെടൽ ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നതായി സൂചനയുണ്ടെന്നും അടുത്ത ദിവസങ്ങളിൽ വരുന്ന വിമാനങ്ങളിൽ ഈ യാത്രക്കാരുണ്ടാവും എന്നാണ് ശുഭ പ്രതീക്ഷയെന്നും പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP