Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റിൻ കേരളീയ സമാജം മരണാനന്തര സഹായം നൽകി

ബഹ്‌റിൻ കേരളീയ സമാജം മരണാനന്തര സഹായം നൽകി

സ്വന്തം ലേഖകൻ

കോവിഡ് രോഗം ബാധിച്ച് ബഹറിനിൽ മരണപ്പെടുന്ന നിർധനരായ മലയാളികൾക്ക് ബഹ്‌റിൻ കേരളീയ സമാജം പ്രഖ്യാപിച്ച ധനസഹായം എംപി. രാജന്റെ കുടുംബത്തിന് കൈമാറി.

ബഹറിൻ കേരളീയ സമാജം നൽകിയ ഒരു ലക്ഷം രൂപയുടെ ധനസഹായം കല്യാശ്ശേരി എം.എൽ, എ പരേതന്റെ വീട്ടിലെത്തി നൽകിയതെന്ന് ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.

ബഹറിനിൽ ജോലി ചെയ്തുവരുന്ന കോവിഡ് രോഗബാധിതരായി മരണപ്പെടുന്ന സഹായത്തിന് അർഹരായ കുടുംബങ്ങൾക്കാണ് ഇതുവരെ സഹായം നൽകിയതെന്നും പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

സുമനസ്സുകളായ വ്യക്തികളുടെ സഹകരണം കൊണ്ടാണ് ഇത്തരത്തിലുള്ള ധനസഹായങ്ങൾ നിർവഹിക്കുന്നതെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP