Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാട്ടിൽ നിന്നും വിമാന സർവ്വീസ് നടത്താനുള്ള ബഹ്റൈൻ കേരളീയ സമാജത്തിന്റെ പരിശ്രമത്തിന് മികച്ച പ്രതികരണം

സ്വന്തം ലേഖകൻ

കോവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്കുകളെ തുടർന്നും വിമാന സർവ്വീസുകളുടെ നിയന്ത്രണങ്ങൾ മൂലവും നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ബഹ്റൈൻ മലയാളികളെ തിരിച്ചെത്തിക്കാനുള്ള ബഹ്റൈൻ കേരളീയ സമാജത്തിന്റെ പരിശ്രമത്തിന് മികച്ച പ്രതികരണം.

അവധിക്ക് നാട്ടിൽ പോയവരും അടിയന്തിരമായി ജോലിയിൽ തിരികെ പ്രവേശിക്കേണ്ടവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

നാട്ടിലുള്ളവരുടെ വിവര ശേഖരണത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ ആയിരത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.

വിമാന സർവ്വീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ സമാജത്തിന്റെ നേതൃത്വത്തിൽ 15 ഓളം ചാർട്ടേർഡ് വിമാനങ്ങളാണ് ബഹറിനിൽ നിന്നും നാട്ടിലേക്ക് പോയിട്ടുള്ളത്. സൗജന്യ യാത്ര വിമാനമുൾപ്പടെ വീണ്ടും വിമാനസർവ്വീസുകൾ നാട്ടിലേക്കുണ്ട്.

കേരളത്തിൽ നിന്നും ബഹ്‌റൈനിലേക്കുള്ള ചാർട്ടേർഡ് വിമാനങ്ങൾക്കായി ബഹറിനിലെ വിവിധ മന്ത്രാലയങ്ങളുമായും കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ നടന്നു വരികയാണെന്നും ഈ ഉദ്യമം എത്രയും പെട്ടെന്ന് സാധ്യമാവുമെന്നാണ് പ്രതീക്ഷയെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP