Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജത്തിന്റെ സൗജന്യ വിമാന സർവീസിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ

കോവിഡ് മഹാമാരിയുടെ വ്യാപന സാഹചര്യത്തിൽ ബഹ്റൈൻ കേരളീയ സമാജം നടപ്പിലാക്കി വരുന്നു വിവിധ കാരുണ്യ പ്രവത്തനങ്ങളിൽ ബഹ്റൈൻ മലയാളികളുടെ ശ്രദ്ധയാകർഷിച്ച സൗജന്യ വിമാന സർവീസിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി സമാജം വാർത്ത കുറിപ്പിൽ അറിയിച്ചു

ബഹ്റൈൻ മലയാളികൾക്കിടയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുകയും ജോലി നഷ്ടപെടുകയും ചെയ്തവർക്ക് വേണ്ടിയുള്ള വിമാന സർവീസ് ജൂലായ് മൂന്നാം വാരം സർവീസ് നടത്തും. ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന അർഹരായ മലയാളികൾക്ക് സൗജന്യ യാത്രക്ക് അപേക്ഷിക്കാം, പാസ്‌പോർട്ട് കോപ്പിയും ജോലി നഷ്ട്ടപെട്ട രേഖകളും അപേക്ഷയോടൊപ്പം സമാജത്തിൽ സമർപ്പിക്കണമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 39291940, 39165761, 33369895, 39449287. സമൂഹത്തിലെ അശരണരായ സഹജീവികൾക്ക് സൗജന്യ യാത്രക്ക് സഹകരിച്ച മുഴുവൻ സമാജം സുഹൃത്തുക്കൾക്കും നന്ദി രേഖപെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP