Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്റൈൻ രാജാവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹ്‌റൈൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം

സ്വന്തം ലേഖകൻ

ചരിത്രപരമായ ഇസ്രയേൽ - ബഹറിൻ സമാധാനക്കരാർ യാഥാർത്ഥ്യമാക്കിയ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസ അൽ ഖലീഫക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളും ചേർന്ന് ഒപ്പിട്ട് സമാധാന കരാർ ലോകരാഷ്ട്രങ്ങളിൽ ബഹറിൻ മുന്നോട്ടുവെക്കുന്ന സമാധാന പരമായ ആശയത്തിന് പ്രസക്തി കൂടി വരികയാണ് എന്നതാണ് ഈ സമാധാന കരാറിനെ വേറിട്ടതാക്കുന്നത്. സമാധാന കരാറിൽ ഒപ്പിട്ടതോടെ അന്താരാഷ്ട്ര തലത്തിൽ ബഹറിൻ അടുത്ത കാലത്ത് നടത്തിയ ശ്രദ്ധേയമായ ചുവടുവയ്പാണ് ഇസ്രയേലുമായുള്ള നയതന്ത്രത്തിൽ എഴുതി ചേർക്കുന്നത്.

അറബ് രാഷ്ട്രങ്ങളിൽ പുരോഗമനപരമായ ആശയങ്ങളെ എന്നും വേഗത്തിൽ ഉൾകൊള്ളാൻ ബഹ്റൈൻ മുന്നിട്ടിറങ്ങുന്നത് മറ്റു രാജ്യങ്ങൾക്കു മാതൃകാപരമായ സൂചനയാണ്. കരാർ ഒപ്പിട്ടതിലൂടെ പശ്ചിമേഷ്യയിൽ പുതിയ ചരിത്രം കുറിക്കുന്നതിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ മുൻകൈയെടുത്ത ബഹ്റൈൻ രാജാവിനെ അഭിനന്ദിക്കുന്നതായി ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം വാർത്ത കുറിപ്പിൽ അറിയിച്ചു.

ഇരു രാജ്യങ്ങളും ചേർന്ന് സമാധാന കരാറിൽ ഒപ്പിട്ടത് ചരിത്രത്തിന്റെ ഭാഗമാണെന്നും പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശേരി പറഞ്ഞു.

ബഹ്റിൻ - ഇസ്രയേൽ സമാധാന ഉടമ്പടി യാഥാർഥ്യമാകുന്നതിലൂടെ പരസ്പര ഉഭയകക്ഷി സഹകരണത്തിന് വഴി തുറക്കുന്നത് മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് സ്വാഗതം ചെയ്യുന്നെന്ന് ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം കുറിപ്പിൽ വ്യക്തമാക്കി.

ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പിടാൻ തയ്യാറായ ബഹ്റൈൻ സർക്കാരിന്റെ തീരുമാനം മാതൃകാപരമെന്നു മാധ്യമങ്ങൾക്കയച്ച കുറിപ്പിൽ വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP