Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉസ്താദ് അൻവർ സ്വാദിഖ് വാഫിക്ക് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി

ഉസ്താദ് അൻവർ സ്വാദിഖ് വാഫിക്ക് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി

മനാമ: ബഹ്‌റൈനിൽ എത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് അൻവർ സ്വാദിഖ് വാഫിക്ക് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. പ്രമുഖ മത-ഭൗതിക സ്ഥാപനമായ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക്കോളേജിന്റെ പ്രചരണാർത്ഥമാണ് ഉസ്താദ് ബഹ്‌റൈനിലെത്തിയത്.

1987ൽ അബൂ ശാക്കിറ കെകെഎം കോയ ഉസ്താദ് സ്ഥാപിച്ച ദാറുന്നജാത്ത്, ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രമുഖ യു.ജി.കോളേജാണ്. കോളേജിന്റെ തുടർന്നുള്ള പുരോഗതിക്കും ഉന്നമനത്തിന്നും ബഹ്‌റൈനിലെ ദീനീ സ്‌നേഹികളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈൻ എയർപോർട്ടിലെത്തിയ ഉസ്താദിന് നൽകിയ സ്വീകരണത്തിന് മുഹമ്മദ് മുസ്ല്യാർ എടവണ്ണപ്പാറ, ആബിദ് കൂനഞ്ചേരി, സക്കരിയ്യ പൂനത്ത്, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടേരി, റിയാസ് പുതുപ്പണം, ശാദുലി പൂനത്ത്, ശമീർ, ആദിൽ കൂനഞ്ചേരി എന്നിവർ നേതൃത്വം നൽകി. ഉസ്താദിന്റെ ബഹ്‌റൈൻ നമ്പർ 00973 34395495.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP