Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളീയ സമാജം ഡിസി ബുക്‌സ് അന്താരാഷ്ട്ര പുസ്തകോത്സവം 8 മുതൽ 17 വരെ

കേരളീയ സമാജം ഡിസി ബുക്‌സ് അന്താരാഷ്ട്ര പുസ്തകോത്സവം  8 മുതൽ 17 വരെ

പ്രവാസിമലയാളികളുടെ വായനാ ശീലത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ബഹറിൻ കേരളീയ സമാജം ഒരുക്കുന്ന രണ്ടാമത് കേരളീയ സമാജം ഡിസി അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 8നു ആരംഭിക്കുന്നതായിരിക്കും എന്ന് സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു പത്രക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ വർഷം നടന്നതിലും വിപുലമായ നിലയിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കൂടുതൽ പ്രസാധകരുടെ പുസ്തകങ്ങൾ കൂടുതൽ ദിവസങ്ങളിൽ പ്രദർശിപ്പിച്ചുകൊണ്ട് സംസ്‌കാരികമണ്ഡലത്തിൽ  ശ്രദ്ധേയമായ ഒരു ചുവടു വയ്‌പ്പാണ് സമാജം പദ്ധതിയിട്ടിരിക്കുന്നത്. വരും വർഷങ്ങളിൽ ബഹറിനിലെ വിവിധ മന്ത്രാലങ്ങളുമായി ചേർന്നുകൊണ്ട് ഷാർജ ബുക് ഫെയർ മാതൃകയിൽ ബൃഹത്തായ പുസ്തകമേളയാണ് സമാജത്തിന്റെ ലക്ഷ്യമെന്ന് സമാജം പ്രസിഡന്റ് ജി കെ നായർ അറിയിച്ചു. മേളയുടെ വിജയത്തിനു വേണ്ടി 40  അംഗങ്ങൾ ഉൾപ്പെടുന്ന വിപുലമായ ഒരു സംഘാടക കമ്മറ്റി രൂപീകരിച്ചുകൊണ്ടിരിക്കുന്നു എന്നും നായർ കൂട്ടിച്ചേർത്തു.

നാലായിരത്തിൽ പരം എഴുത്തുകാരുടെ രണ്ടു ലക്ഷത്തിൽപരം പുസ്തകങ്ങൾ മേളയിൽ ഉണ്ടായിരിക്കുമെന്ന് ഡി സി ബുക്‌സ് സി ഇഓ  രവി ഡി സി പറഞ്ഞു. കലാസാഹിത്യ മേഖലയിലെ പല പ്രമുഖരും പങ്കെടുക്കുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന പുസ്തക മേളയിൽ എല്ലാ ദിവസം കലാസാംസ്കാരിക പരിപാടികൾ സമാജം ഒരുക്കിയിരിക്കുന്നു.  

പ്രശസ്ത ചലച്ചിത്ര താരം മുകേഷ് ജനുവരി 8 നു മേള ഉത്ഘാടനം ചെയ്യും.  മുകേഷ് കഥകളുടെ പ്രകാശനവും ബുക് ഡിസൈനിങ് സെഷനും ഒന്നാം ദിവസം കൃമീകരിച്ചിരിക്കുന്നു. ജനുവരി 9 നും ലോക പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുദ്ധതി റോയി മേളയിൽ പങ്കെടുത്തുകൊണ്ട് വായനക്കാരുമായി സംവദിക്കും. അരുദ്ധതീ റോയിയുടേ വിശദ പഠനത്തോടെ  പ്രസിദ്ധീകരിക്കുന്ന, ഒട്ടേറേ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ച ഡോ. ബി ആർ. അംബേദ്കറുടേ ജാതി ഉന്മൂലനം എന്ന പുസ്തകത്തിന്റെ പ്രകാശനവും അന്നേ ദിവസം ഉണ്ടായിരിക്കും.

ജനുവരി 9 മുതൽ 14 വരെ ലോക പ്രശസ്ത ക്വിസ് മാസ്റ്ററും മോട്ടിവേഷൻ സ്പീക്കറുമായ ടെറി ഒ'ബ്രയിൻ വിവിധ സ്‌കൂളുകൾ സന്ദർശിച്ച് പരിപാടികൾ അവതരിപ്പിക്കുകയും മേളയിൽ വച്ച് മെഗ ഈവന്റ് ഫൈനൽ റൗണ്ട് നടത്തുകയും ചെയ്യും. ജനുവരി 10 നു പ്രശസ്ത സിനിമ നടനും സംവിധായകനുമായ ശ്രീനിവാസൻ മേളയിൽ പങ്കെടുക്കുകയും പുസ്തക പ്രകാശനം നടത്തുകയും വായനക്കാരുമായി സംവദിക്കുകയും  ചെയ്യും. അന്നേദിവസം വൈകുന്നേരം പ്രശസ്ത പാചക വിദഗ്ധ ഡോ.ലക്ഷ്മി നായർ അവതരിപ്പിക്കുന്ന കുക്കറിഷോ ഉണ്ടായിരിക്കുന്നതാണ്.

ജനുവരി 11 നു എഴുത്തുകാരനും തിരക്കഥാ കൃത്തുമായ സി വി ബാലകൃഷ്ണൻ മേളയിൽ സന്നിഹിതനാകുന്നു. അദ്ദേഹത്തിന്റെ പുതിയ നോവൻ ആയ ലൈബ്രേറിയന്റെ പ്രകാശനവും സംവാദവും, ബുക് ഡൈസൈന്മ്ഗ് സെഷനും ഉണ്ടായിരിക്കും. ജനുവരി 16ന്  പ്രശസ്ത കഥാകാരൻ ഉണ്ണി ആർ, മേളയിൽ എത്തും. അദ്ദേഹം എഡിറ്റ് ചെയ്ത, ചുംബന സമരങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട,  പ്രശസ്തരുടേ ലേഖനസമാഹാരമായ ചുംബിക്കുന്ന മനുഷ്യൻ ചുംബിക്കാത്ത മനുഷ്യൻ മേളയിൽ പ്രകാശിപ്പിക്കും.

പന്ത്രണ്ടു മുതൽ പതിനഞ്ചു വരെ തീയതികളിൽ ബഹറിനിലെ വിവിധ കലാകാരന്മാരും സാമജത്തിന്റെ വിവിധ വിഭാഗങ്ങളും അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും. അറിവിന്റേയും വിനോദത്തിന്റേയും  ഉത്സവസമാനമായ 10 ദിവസങ്ങളാണ് സാഹിത്യ പ്രേമികളെ കാത്തിരിക്കുന്നത് എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. ഈ വർഷവും അന്താരാഷ്ട്ര പുസ്തക മേളയുടെ ചുക്കാൻ പിടിക്കുന്നത് മേളയുടെ  ജനറൽ കണവീനർ സജി മാർക്കോസ് ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP