Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രഥമ ഡോ. സുകുമാർ അഴീക്കോട് സ്മാരക പ്രസംഗ മത്സരം 19 ന് ആരംഭിക്കും; രജിസ്‌ട്രേഷൻ ആരംഭിച്ചു

ഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പ്രഥമ ഡോ. സുകുമാർ അഴീക്കോട് സ്മാരക പ്രസംഗ മത്സരം 19 മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ അറിയിച്ചു.

18 വയസ്സിനു മുകളിൽ പ്രായമുള്ള മലയാളികൾക്ക് വേണ്ടി നടത്തുന്ന മത്സരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സമാജം മെമ്പർമാർ അല്ലാത്തവർക്കും മത്സരിക്കാം. പ്രാഥമിക യോഗ്യത മത്സരങ്ങളിൽ മത്സരാർത്ഥിക്ക് തങ്ങളുടെ ഇഷ്ടവിഷയത്തെ ആസ്പദമാക്കി 3 മിനിറ്റിൽ കുറയാത്തതും 5 മിനിറ്റിൽ അധികമാകാത്തതുമായ പ്രസംഗം ചെയ്യാവുന്നതാണ്.

ഫൈനൽ റൗണ്ട് മത്സരത്തിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും അഴിക്കോട് അനുസ്മരണ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ 39964087, പ്രസംഗ വേദി കൺവീനർ ഫിറോസ് തിരുവത്ര 33369895, പ്രസംഗ മത്സര കൺവീനർ അഡ്വ: ജോയ് വെട്ടിയാടൻ 39175836 എന്നിവരെ ബന്ധപ്പെടുക. വാട്‌സ് അപ്പ് വഴി രജിസ്റ്റർ ചെയ്യാൻ 0097339186439 എന്ന നമ്പർ ഉപയോഗിക്കുക.

ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP