Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പുസ്തക വാരം ആഘോഷിച്ചു

ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പുസ്തക വാരം ആഘോഷിച്ചു

ന്ത്യൻ സ്‌കൂളിലെ വാർഷിക പുസ്തക വാരം ഇസ ടൗണിലെ ക്യാമ്പസിൽ ആഘോഷിച്ചു. സ്‌കൂളിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗമാണ് 2018-2019 വർഷത്തെ പുസ്തക വാരാഘോഷങ്ങൾ സംഘടിപ്പിച്ചത് .

ഇതിന്റെ ഭാഗമായി ഷെയ്ഖ് ഇസാ ലൈബ്രറിയിൽ പുസ്ത്‌കോത്സവം സംഘടിപ്പിച്ചു. ജനവരി ആറു മുതൽ പത്തുവരെ നടന്ന ആഘോഷങ്ങളുടെ ഭാഗമായ പുസ്തകമേള ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, വൈസ് പ്രിൻസിപ്പൽമാർ , ഹെഡ് ടീച്ചർമാർ , അദ്ധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ബുക്ക് മാർട് , ബാർനെസ് ആൻഡ് നോബിൾ, മജെസ്റ്റിക് ബുക്ക് ഷോപ്പുകൾ, സിറ്റി ബുക്ഷോപ് തുടങ്ങിയ പ്രധാന പുസ്തകശാലകൾ മേളയിൽ പങ്കെടുത്തു.

ഇന്ത്യൻ സ്‌കൂൾ പുസ്തക വാരാഘോഷത്തിന്റെ ഭാഗമായി ഇംഗ്ലീഷ് രചനാ മത്സരങ്ങളും കവർ പേജ് ഡിസൈൻ, പുസ്തക നിരൂപണം , ബുക്ക് മാർക്ക് നിർമ്മാണം തുടങ്ങിയവയിൽ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പുതിയ പുസ്തകങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവുകൾ ലഭിക്കാൻ പുസ്തക മേള സഹായിച്ചു . കുട്ടികളുടെ പുസ്തകങ്ങള് വാങ്ങാനും വായിക്കാനും ആസ്വദിക്കാനും അവർക്കു അവസരം ലഭിച്ചു . ജീവിതത്തിൽ വിജയിക്കാൻ പഠിക്കേണ്ട പാഠങ്ങൾ പകർന്നു നൽകുന്നത് വായനയാണ്. നല്ല വായന ശീലങ്ങൾ വളർത്തിയെടുക്കുന്നത് ഒരു കുട്ടിയുടെ ഭാവി ശോഭനമാക്കാൻ ആവശ്യമാണ്. കുട്ടികൾക്ക് നല്ല വായനാശീലങ്ങൾ പഠിക്കാനുള്ള പ്രചോദനം നൽകാനാണ് ഇന്ത്യൻ സ്‌കൂൾ വര്ഷം തോറും പുസ്തക വാരാഘോഷങ്ങൾ സംഘടിപ്പിക്കുന്നത് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP