Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന്; പുരസ്‌കാരം മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയർത്തുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച്; പുരസ്‌കാര വിതരണം മെയ് 27ന്

ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന്; പുരസ്‌കാരം മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയർത്തുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച്; പുരസ്‌കാര വിതരണം മെയ് 27ന്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: 2022 ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരത്തിന് ടി. പത്മനാഭൻ അർഹനായി. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ഒ.എൻ.വി കൾച്ചറൽ അക്കാദമിയാണ് പുരസ്‌കാരം നൽകുന്നത്.

ഡോ. എം.എം ബഷീർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവർ ഉൾപ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒ.എൻ.വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമർപ്പിക്കും.

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയർത്തുന്നതിൽ നിസ്തുലമായ പങ്കു വഹിച്ച സർഗ്ഗധനനായ കഥാകാരനാണ് ടി പത്മനാഭൻ എന്ന് ജൂറി വിലയിരുത്തി. 'ഗൗരി', 'പ്രകാശം പരത്തുന്ന പെൺകുട്ടി', മഖൻ സിംഗിന്റെ മരണം, മരയ, തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പത്മനാഭൻ അനുവാചക മനസ്സുകളെ ഉയർത്തിയതായും ജൂറി അഭിപ്രായപ്പെട്ടു.

2021 ലെ ഒ.എൻ.വി യുവസാഹിത്യ പുരസ്‌കാരത്തിന് അരുൺകുമാർ അന്നൂർ രചിച്ച 'കലിനളൻ' എന്ന കൃതിയും, 2022 ലെ പുരസ്‌കാരം അമൃത ദിനേശിന്റെ 'അമൃതഗീത' എന്ന കൃതിയും അർഹമായി. പ്രഭാവർമ്മ, റോസ് മേരി, എസ്.മഹാദേവൻ തമ്പി എന്നിവർ ഉൾപ്പെട്ട ജൂറി 152 കൃതികളിൽ നിന്ന് ഏകകണ്ഠമായാണ് ഈ രണ്ടു കൃതികൾ തിരഞ്ഞെടുത്തത്. 50000 രൂപയും, ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP