Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബുക്കർ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ മാർഗ്രറ്റ് അറ്റ്‌വുഡും സൽമാൻ റുഷ്ദിയും; കിഷോട്ട്' എന്ന പുസ്തകവുമായി സൽമാൻ റുഷ്ദിയും 'ദി ടെസ്റ്റാമെന്റ്സുമായി മാർഗ്രറ്റ് അറ്റ്‌വുഡും ബുക്കർ പുരസ്‌കാര പ്രതീക്ഷയിൽ; പ്രഖ്യാപനം ഒക്ടോബർ 14 ന്

ബുക്കർ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ മാർഗ്രറ്റ് അറ്റ്‌വുഡും സൽമാൻ റുഷ്ദിയും; കിഷോട്ട്' എന്ന പുസ്തകവുമായി സൽമാൻ റുഷ്ദിയും 'ദി ടെസ്റ്റാമെന്റ്സുമായി മാർഗ്രറ്റ് അറ്റ്‌വുഡും ബുക്കർ പുരസ്‌കാര പ്രതീക്ഷയിൽ; പ്രഖ്യാപനം ഒക്ടോബർ 14 ന്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബുക്കർ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ മാർഗ്രറ്റ് അറ്റ്‌വുഡും സൽമാൻ റുഷ്ദിയും അടക്കം ആറുപേർ ഇടം പിടിച്ചു. ചിഗോസി ഒബിയുമാ, ലൂസി എൽമാൻ, ബെർണാർഡിൻ ഇവരിസ്റ്റോ, എലിഫ് ഷഫക് എന്നിവരാണ് പട്ടികയിലുൾപ്പെട്ട മറ്റുള്ളവർ. കിഷോട്ട്' എന്ന പുസ്തകമാണ് സൽമാൻ റുഷ്ദിയെ പട്ടികയിൽ ഇടം നേടി കൊടുത്തത്. അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന 'ദി ടെസ്റ്റാമെന്റ്സ്' എന്ന പുസ്തകം മാർഗ്രറ്റ് അറ്റ്‌വുഡിനും ഇടം നൽകി. ഇരുവർക്കും നേരത്തേ ബുക്കർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

'10 മിനിറ്റ്‌സ് 38 സെക്കൻഡ്സ് ഇൻ ദിസ് സ്‌ട്രേഞ്ച് വേൾഡ്' എന്ന നോവലാണ് തുർക്കിഷ് എഴുത്തുകാരി എലിഫ് ഷഫകിനെ പട്ടികയിൽ എത്തിച്ചത്. 'ഗേൾ, വുമൻ, അദർ' എന്ന നോവൽ ബെർണാർഡിൻ ഇവരിസ്റ്റോയ്ക്കും 'ആൻ ഓർക്കെസ്ട്ര ഓഫ് മൈനോറിറ്റീസ്' ചിഗോസി ഒബിയുമായ്ക്കും 'ഡക്സ്, ന്യൂബറിപോർട്ട്' എന്ന നോവൽ ലൂസി എൽമാനും പട്ടികയിൽ ഇടംനേടിക്കൊടുത്തു. ഒക്ടോബർ 14 നാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഇംഗ്ലണ്ടിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകൾക്കാണ് വർഷംതോറും ബുക്കർ പുരസ്‌കാരം നൽകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP