Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈപ്പ് ബോംബും എആർ-15 ഗൺഫയറും; റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ആയുധധാരിയായ ബുള്ളറ്റ് പ്രൂഫ് എസയുവി ഉടൻ നിരത്തിലിറങ്ങും

പൈപ്പ് ബോംബും എആർ-15 ഗൺഫയറും; റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ആയുധധാരിയായ ബുള്ളറ്റ് പ്രൂഫ് എസയുവി ഉടൻ നിരത്തിലിറങ്ങും

സ്വന്തം ലേഖകൻ

ലണ്ടൻ: അത്യാധുനിക സജ്ജീകരണങ്ങളുമായി റേഞ്ച് റോവറിന്റെ പുത്തൻ പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം ഉടൻ നിരത്തിലിറങ്ങും. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ തരംഗമായി മാറുന്നതിനിടയിലാണ് റേഞ്ച് റോവറിന്റെ അത്യാധുനിക സൗകര്യമുള്ള എസ് യുവിയായ സെന്റിനൽ റോഡിലിറങ്ങാൻ ഒരുങ്ങുന്നത്. 2020ൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന റേഞ്ച് റോവറിന്റെ സെന്റിനലിൽ പോയന്റ് ബ്ലാങ്ക് പൈപ്പ് ബോംബും എകെ-47ൽ നിന്നോ എആർ-15ൽ നിന്നോ വെടിവയ്ക്കാൻ പാകത്തിലുള്ള സൗകര്യവും ഉണ്ടായിരിക്കും.

2015ൽ നിരത്തിലിറങ്ങിയ എസ് യുവിയുടെ ബുള്ളറ്റ് പ്രൂഫ് വാഹനം വിപണിയിൽ ആർമേർഡ് വെഹിക്കിളുകളുടെ പ്രിയം കുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്‌ക്കരിച്ച എസ് യുവി നിരത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നത്. ലോകത്താകമാനമായി രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിൽ ആർമേർഡ് വാഹനങ്ങൾ ഉണ്ട്. ലോകത്തിലെ രാഷ്ട്രീയ അസ്ഥിരത ഉയർന്ന് വരുന്ന സാഹചര്യത്തിൽ ഈ കണക്കുകൾ ഇനിയും ഉയരുമെന്നും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്കുള്ള പ്രിയം കൂടുമെന്നുമാണ് കണക്ക് കൂട്ടൽ.

ബുള്ളറ്റ് പ്രൂഫ് വെഹിക്കിളുകൾക്കായുള്ള പ്രിയം ഉയരുന്നതായി ലോസാഞ്ചലസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിരവധി ഓട്ടോമൊബൈൽ കമ്പനികളാണ് ഇതോടെ ബുള്ളറ്റ് പ്രൂഫ് വാഹന നിർമ്മാണത്തിന് ഒരുങ്ങുന്നത്. 2020ൽ പുറത്തിറങ്ങുന്ന റേഞ്ച് റോവറിന്റെ സെന്റിനലിൽ പോയന്റ് ബ്ലാങ്ക് പൈപ്പ് ബോംബും എകെ-47ൽ നിന്നോ എആർ-15ൽ നിന്നോ ഉള്ള ഗൺഫയറും ഉണ്ടായിരിക്കും. ലോകത്ത് കൂടിവരുന്ന ആക്രമണങ്ങളിൽ ജനങ്ങൾ ആശങ്കാ കുലരാണ്. അതുകൊണ്ട് തന്നെ പലരും കുടുംബത്തെ കുറിച്ച് ആശങ്കാ കുലരാണ്. അവർക്ക് നേരെ വഴികളിലും മറ്റും ആക്രമണം ഉണ്ടായേക്കുമോ എന്ന ഭീതിയും ഉണ്ട്. അതിനാൽ ബുള്ളറ്റ് പ്രൂഫ് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP