Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെസ്ലയുടെ ഏറ്റവും പുതിയ മോഡൽ കാർ സ്വന്തമാക്കി പൂജാബത്രയും നവാബ് ഷായും; ഇന്ത്യൻ വിപണിയിൽ ഇനിയും ഇറങ്ങാത്ത കാർ വാങ്ങിയത് കാലിഫോർണിയയിൽ നിന്നെന്ന് സൂചന; സന്തോഷ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരദമ്പതികൾ

ടെസ്ലയുടെ ഏറ്റവും പുതിയ മോഡൽ കാർ സ്വന്തമാക്കി പൂജാബത്രയും നവാബ് ഷായും; ഇന്ത്യൻ വിപണിയിൽ ഇനിയും ഇറങ്ങാത്ത കാർ വാങ്ങിയത് കാലിഫോർണിയയിൽ നിന്നെന്ന് സൂചന; സന്തോഷ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരദമ്പതികൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അടുത്തിടെ വിവാഹിതരായവരാണ് പൂജാ ബത്രയും നവാബ് ഷായും. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഓരോ രംഗങ്ങളും ആഘോഷമാക്കുകയാണ് ഇരുവരും. പൂജ ബത്ര വാങ്ങിയ ഏറ്റവും പുതിയ കാറാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. ടെസ്ലയുടെ മോഡൽ 3 കാർ ആണ് പൂജ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിപണികളിൽ ഇതുവരെ ടെസ്ല കാറുകൾ എത്തിത്തുടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. കാലിഫോർണിയയിൽ നിന്നാണ് പൂജ കാർ വാങ്ങിയത് എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് നൽകുന്ന സൂചന. ഈ വർഷം അവസാനത്തോടെ മാത്രമെ ടെസ്ലയുടെ മോഡൽ 3 ഇന്ത്യൻ വിപണികളിലെത്തൂ.

കാറിന്റെ ഇന്ത്യയിലെ ഏകദേശ വില 75 ലക്ഷത്തിൽ തുടങ്ങുന്നു. ആഡംബര കാറുകളായ ബിഎംഡബ്ല്യു 3, മെർസിഡസ് ബെൻസ് സി ക്ലാസ്, ജാഗ്വാർ എക്‌സ്ഇ എന്നീ കാറുകൾക്ക് കടുത്ത മത്സമാകും ടെസ്ലയുടെ പുതിയ മോഡൽ ഉയർത്തുക. ഈ വർഷമാദ്യമായിരുന്നു നടൻ നവാബ് ഷായുമായുള്ള പൂജയുട വിവാഹം. 2017ൽ പുറത്തിറങ്ങിയ മിറർ ഗെയിം ആണ് പൂജയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. സൽമാൻ ഖാൻ നായകനാകുന്ന ദബാങ് 3 ആണ് നവാബ് ഷായുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

അമേരിക്കൻ കാർ നിർമ്മാതാക്കളാണ് ടെസ്ല. ഏഷ്യയിൽ ചൈനയിലെ ഷാങ്ഹായിലാണ് ടെസ്ലയുടെ നിർമ്മാണ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. ചൈനയിലെ വാഹന നിർമ്മാണ ഫാക്ടറിക്കും മറ്റുമായി ടെസ്ല ഇതിനോടകം 200 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്നും ഓരോ ആഴ്ചയിലും കുറഞ്ഞത് 3,000 'മോഡൽ 3' കാറുകൾ നിർമ്മിക്കാനാണ് ടെസ്ല ഉദ്ദേശിക്കുന്നത്. 2020 ജൂൺ 30-നുള്ളിൽ ആഗോള തലത്തിൽ അഞ്ച് ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടെസ്ല ജിഗാഫാക്ടറി എന്ന് പേരിട്ടിരിക്കുന്ന ഈ നിർമ്മാണ പ്ലാന്റിന് 121 ഫുട്ബോൾ സ്റ്റേഡിയത്തിന്റെ വലിപ്പമാണുള്ളത്. ഏകദേശം 214 ഏക്കർ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP