Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോണ്ട ഗോൾഡ് വിങ്ങ് ടൂർ ഇന്ത്യൻ വിപണിയിൽ എത്തി; എക്‌സ് ഷോറും വില 37.20 ലക്ഷം രൂപ മുതൽ

ഹോണ്ട ഗോൾഡ് വിങ്ങ് ടൂർ ഇന്ത്യൻ വിപണിയിൽ എത്തി; എക്‌സ് ഷോറും വില 37.20 ലക്ഷം രൂപ മുതൽ

സ്വന്തം ലേഖകൻ

ഡംബരത്തിന്റെ അവസാനവാക്കായ ഹോണ്ട ഗോൾഡ് വിങ്ങ് ടൂറിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ വിപണിയിൽ എത്തി. ഹോണ്ടയുടെ മാതൃരാജ്യമായ ജപ്പാനിൽ നിർമ്മിച്ചാണ് ഈ ആഡംബര ടൂറിങ്ങ് ബൈക്ക് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഗോൾഡ് വിങ്ങ് മാനുവൽ മോഡലിന് 37.20 ലക്ഷം രൂപയും ഡി.സി.ടി. പ്ലസ് എയർബാഗ് മോഡലിന് 39.16 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില.

ഹോണ്ടയുടെ എക്സ്‌ക്ല്യൂസീവ് പ്രീമിയം ഡീലർഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇൻഡോർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബിഗ്വിങ്ങ് ഡീലർഷിപ്പുകളിലാണ് ഈ വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. ജൂലൈ മുതൽ വിൽപ്പനയ്ക്ക് എത്തുന്ന ഈ ബൈക്കിന്റെ ഓൺലൈൻ ബുക്കിങ്ങ് ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചു.
ഓൺലൈൻ ബുക്കിങ്ങിന് പുറമെ, ഈ ഷോറൂമുകളിലും ഈ വാഹനത്തിനായുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നുണ്ട്. ജൂലൈ മാസം മുതൽ ഈ വാഹനത്തിന്റെ ഇന്ത്യയിലെ വിതരണം ആരംഭിക്കുമെന്നാണ് ഹോണ്ട ടൂ വീലേഴ്സ് അറിയിച്ചിട്ടുള്ളത്.

വിലകുറച്ചാകുമെങ്കിലും ആഡംബരവും അതിനനുസരിച്ചുണ്ട്. ഒട്ടേറെ സവിശേഷതകളാണ് ഈ വാഹനത്തിനുള്ളത്. ഡബിൾ വിഷ്ബോൺ ഫ്രണ്ട് സസ്പെൻഷൻ, ആറ് സിലിണ്ടർ എൻജിൻ എക്സ്ഹോസ്റ്റുകൾ, കൂടുതൽ ഫീച്ചറുകൾ നൽകിയുള്ള ഇലക്ട്രിക് സ്‌ക്രീൻ, രണ്ട് എൽ.ഇ.ഡി. ഫോഗ്ലാമ്പ്, ക്രൂയിസ് കൺട്രോൾ സ്വീച്ച് തുടങ്ങിയവ ഗോൾഡ് വിങ്ങ് ടൂറിന്റെ പുതിയ പതിപ്പിൽ നൽകിയിട്ടുണ്ട്. സീറ്റുകളും മറ്റ് ഫീച്ചറുകളും മുൻ മോഡലിലേതിന് സമാനമായാണ് പുതിയ പതിപ്പിലും ഒരുങ്ങിയിട്ടുള്ളത്.

ഓഡിയോയും നാവിഗേഷൻ വിവരങ്ങളും നൽകിയിട്ടുള്ള ഏഴ് ഇഞ്ച് ഫുൾ കളർ ടി.എഫ്.ടി. ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ സ്‌ക്രീനാണ് ഈ ബൈക്കിൽ നൽകിയിട്ടുള്ളത്. റൈഡിങ്ങ് മോഡലുകളും സസ്പെൻഷൻ അഡ്ജസ്റ്റ്മെന്റും ഈ സ്‌ക്രീനിൽ തന്നെ സാധ്യമാണ്. വാഹനത്തിന്റെ ടയർ പ്രഷറും ഈ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ, വാഹനത്തിലെ എല്ലാ സംവിധാനങ്ങളും സജീവമാക്കാൻ സാധിക്കുന്ന സ്മാർട്ടി കീയും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്.

മുൻ മോഡലിനെക്കാൾ 11 ലിറ്റർ അധിക സ്പേസാണ് റിയർ ടോപ്പ് ബോക്സിൽ നൽകിയിട്ടുള്ളത്. 121 ലിറ്ററാണ് ലഗേജ് ശേഷി. സ്മാർട്ട് കീ ഉപയോഗിച്ച് ഇതിലെ ലഗേജ് സ്പേസ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ട് യു.എസ്.ബി. ടൈപ്പ്-സി പോർട്ടുകൾ, മികച്ച ശബ്ദ നിലവാരമുള്ള ഭാരം കുറഞ്ഞ സ്പീക്കറുകൾ, പാസഞ്ചർ ഓഡിയോ കൺട്രോളർ സ്വിച്ച്, നാവിഗേഷൻ സംവിധാനം, 21.1 ലിറ്റർ ഇന്ധന ടാങ്ക് എന്നിവയാണ് ഈ ബൈക്കിന്റെ മറ്റ് സംവിധാനങ്ങൾ.

1833 സി.സി. ലിക്വിഡ് കൂൾഡ് 4 സ്‌ക്രോക്ക് 24 വാൽവ് എസ്.ഒ.എച്ച്.സി. എൻജിനാണ് 2021 ഗോൾഡ് വിങ്ങിൽ നൽകിയിട്ടുള്ളത്. 93 കിലോവാട്ട് പവറും 170 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ത്രോട്ടിൽ ബൈ വയർ എൻജിൻ മാനേജ്മെന്റിൽ ടൂർ, സ്പോർട്ട്, ഇക്കോ, റെയിൻ എന്നീ നാല് റൈഡ് മോഡുകളും ഈ ബൈക്കിലുണ്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ട്രാൻസ്മിഷനിലുമാണ് ഗോൾഡ് വിങ്ങ് എത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP