Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ടാൽ അന്യഗ്രഹത്തിൽ നിന്നും എത്തിയതാണെന്ന് തോന്നും; മൂന്ന് സെക്കൻഡ് കൊണ്ട് 60 മൈൽ വേഗത്തിലേക്ക് കുതിക്കും; വില 15 കോടി രൂപ...അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ റിലീസിങ്; ആസ്റ്റൺ മാർട്ടിന്റെ ഏറ്റവും പുതിയ കാർ വാഹനപ്രേമികൾക്ക് വിസ്മയം ആകുമ്പോൾ

കണ്ടാൽ അന്യഗ്രഹത്തിൽ നിന്നും എത്തിയതാണെന്ന് തോന്നും; മൂന്ന് സെക്കൻഡ് കൊണ്ട് 60 മൈൽ വേഗത്തിലേക്ക് കുതിക്കും; വില 15 കോടി രൂപ...അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ റിലീസിങ്; ആസ്റ്റൺ മാർട്ടിന്റെ ഏറ്റവും പുതിയ കാർ വാഹനപ്രേമികൾക്ക് വിസ്മയം ആകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വാഹനപ്രേമികൾക്ക് എന്നും ഹരം പകരുന്ന ബ്രാൻഡായ ആസ്റ്റൺ മാർട്ടിനിൽ നിന്നും പുതിയ കാർ വരുന്നു. വാൽഹല്ലാ എന്നാണ് ഇതിന്റെ പേര്. 1.5 മില്യൺ പൗണ്ട് അഥവാ 15 കോടി രൂപ വില വരുന്നതും മണിക്കൂറിൽ 200 മൈൽ വേഗതയിൽ ഓടാൻ ശേഷിയുള്ളതുമായ കാറാണ് ബ്രിട്ടീഷ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. വളരെ വ്യത്യസ്തമായ ഡിസൈനിലുള്ള ഈ കാർ കണ്ടാൽ അന്യഗ്രഹത്തിൽ നിന്നും എത്തിയതാണെന്നാണ് തോന്നുക. മൂന്ന് സെക്കൻഡ് കൊണ്ട് 60 മൈൽ വേഗത്തിലേക്ക് കുതിക്കാനും ഇതിന് സാധിക്കും. വില 15 കോടി രൂപ...അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് കാർ റിലീസ് ചെയ്യാൻ പോകുന്നത്. ഇത്തരത്തിൽ ആസ്റ്റൺ മാർട്ടിന്റെ ഏറ്റവും പുതിയ കാർ വാഹനപ്രേമികൾക്ക് വിസ്മയം ആകാൻ പോവുകയാണ്.

ഡാനിയേൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായി വേഷമിടുന്ന 007 എന്ന ചിത്രത്തിലൂടെയായിരിക്കും കാർ പുറത്ത് വരുന്നത്.ഈ മോഡലിന് പുറമെ മറ്റ് രണ്ട് ആസ്റ്റൺ മാർട്ടിൻ ക്ലാസിക് മോഡലുകൾ കൂടി പുറത്ത് വരുന്നുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പേരുകൾ ഈ ആഴ്ച സ്ഥിരീകരിക്കുന്നതായിരിക്കും. വാൽഹല്ലാ എന്ന കാർ ഇത് വരെ എഎം-ആർബി 003 എന്ന കോഡ് നെയിമിലായിരുന്നു ഇതു വരെ അറിയപ്പെട്ടിരുന്നത്. മിക്ക ബോണ്ട് സിനികളിലും കാണുന്ന തരത്തിലുള്ള ബോഡിയാണ് പുതിയ കാറിനുള്ളത്. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ ഏറ്റവും പവർഫുളായ കാറുകൾക്ക് വിയിൽ തുടങ്ങുന്ന പേരാണ് നൽകി വരുന്നത്. പുതിയ കാറിന്റെ കാര്യത്തിലും കമ്പനി ആ രീതി പിന്തുടർന്നിരിക്കുകയാണ്.

ഇതിന് മുമ്പത്തെ ബോണ്ട് സിനിമയയായ സ്പെക്രെയിൽ ഉപയോഗിച്ചിരുന്ന ആസ്റ്റൻ മാർട്ടിൻ ഡിബി10ന് പകരമായിട്ടാണ് പുതിയ മോഡൽ രംഗത്തെത്തുന്നത്. എഫ് 1 റേസ് - ഓറിയന്റഡ് റെഡ് ബുൾ അഡ്വാൻസ്ഡ് ടെക്നോളജീസുമായി സഹകരിച്ചാണ് പുതിയ ആസ്റ്റൺ മാർട്ടിൻ വാൽഹല്ലാ മിഡ് എൻജിൻഡ് ഹൈപ്പർ കാർ വികസിപ്പിച്ചിരിക്കുന്നത്. പുതിയ കാറിന് പവറേകുന്നത് പുതിയതും പ്രത്യേകം വികസിപ്പിച്ചതുമായ ടർബോചാർജ്ഡ് വി 6 പെട്രോൾ എൻജിനാണ്. ഇതിന് 3.0 ലിറ്റർ യൂണിറ്റുണ്ട്. ഇതിനെ ഒരു ബാറ്ററി ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിട്ടുമുണ്ട്.

1000 ബിഎച്ച്പി വികസിക്കിപ്പിക്കാൻ ശേഷിയുള്ള ഈ കാറിന് 10 ഫോർഡ് ഫിയസ്റ്റകളുടെ അത്ര ശേഷിയുണ്ട്. ആസ്റ്റൺ മാർട്ടിന്റെ പുതിയ ഹൈബ്രിഡ് വി6 എൻജിൻ ലഭിക്കുന്ന ആദ്യ കാർ എന്ന പ്രത്യേകത ഇതിനുണ്ട്. കമ്പനിയുടെ വാൽകൈരെ, വാൽകൈരെ എഎംപി പ്രോ എന്നീ മോഡലുകളെ പിന്തുടർന്നാണ് പുതിയ വാൽഹല്ലാ എത്തുന്നത്. ഡ്രൈവർക്കും യാത്രക്കാരനും ഇടയിൽ കൂടുതൽ സ്ഥലമുണ്ടാക്കുന്നതിനായി സെന്റർ കൺസോൾ വിസ്തൃതമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP