Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹീന്ദ്ര XUV 300 W6 ഡീസൽ എഎംടി പുറത്തിറക്കി; എക്‌സ് ഷോറും വില 9.99 ലക്ഷം

മഹീന്ദ്ര XUV 300 W6 ഡീസൽ എഎംടി പുറത്തിറക്കി; എക്‌സ് ഷോറും വില 9.99 ലക്ഷം

മറുനാടൻ മലയാളി ബ്യൂറോ

മഹീന്ദ്ര കോംപാക്ട് എസ്‌യുവി മോഡലായ XUV 300 W6 ഡീസൽ വേരിയന്റിന് പുതിയ ഓട്ടോമാറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) പതിപ്പ് പുറത്തിറക്കി. ട്രാൻസ്മിഷനിൽ ഒഴികെ മറ്റുമാറ്റങ്ങളൊന്നും W6 ഡീസൽ പതിപ്പിനില്ല. W6 മാനുവൽ മോഡലിനെക്കാൾ 50,000 രൂപയോളം കൂടുതലാണ് W6 എഎംടിക്ക്. 9.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ണ6 വേരിയന്റിന് പുറമേ ണ8, ണ8 (ഛ) എന്നിവയിലും എഎംടി ട്രാൻസ്മിഷനുണ്ട്. വിപണിയിൽ മാരുതി ബ്രെസ ഡീസൽ ഓട്ടോമാറ്റിക്, ടാറ്റ നെക്സോൺ ഡീസൽ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിന്റെ പ്രധാന എതിരാളികൾ.

1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് വാഹനത്തിലുള്ളത്. 3750 ആർപിഎമ്മിൽ 115 ബിഎച്ച്പി പവറും 1500-2500 ആർപിഎമ്മിൽ 300 എൻഎം ടോർക്കുമേകും ഈ എൻജിൻ. പുതിയ 6 സ്പീഡ് എഎംടിയാണ് ട്രാൻസ്മിഷൻ. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ്, എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് സിസ്റ്റം, റിയർ പാർക്കിങ് സെൻസർ എന്നിവയ്ക്ക് പുറമേ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നീ സംവിധാനങ്ങളും പുതിയ ഓട്ടോ ഷിഫ്റ്റ് പതിപ്പിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP