Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാരതത്തിന്റെ നെഞ്ചിടിപ്പായ ജിപ്സിയുടെ കിടിലൻ തിരിച്ചു വരവ്; മാരുതി സുസൂക്കി ജിംനി നിരത്തിലിറങ്ങുന്നതും കാത്ത് വാഹന പ്രേമികൾ; ജിംനി സിയറയുടെ പുതുക്കിയ മോഡലിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം വൈറൽ

ഭാരതത്തിന്റെ നെഞ്ചിടിപ്പായ ജിപ്സിയുടെ കിടിലൻ തിരിച്ചു വരവ്; മാരുതി സുസൂക്കി ജിംനി നിരത്തിലിറങ്ങുന്നതും കാത്ത് വാഹന പ്രേമികൾ; ജിംനി സിയറയുടെ പുതുക്കിയ മോഡലിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയിലെ വാഹനപ്രേമികളുടെ ഉള്ളിൽ ജ്വലിച്ച് നിൽക്കുന്ന ഒന്നാണ് മാരുതി സുസൂക്കിയുടെ ജിപ്‌സി. പട്ടാള ആവശ്യത്തിന് വേണ്ടി വരെ തിളങ്ങിയ വാഹനം ഇപ്പോൾ പൊന്നും വില കൊടുത്ത് സെക്കണ്ട് ഹാന്റ് വാങ്ങാനും ആളുകൾ തയാറാണ്. മാരുതി വാഹനത്തിന്റെ നിർമ്മാണം നിറുത്തിയിട്ടും നിരത്തിലെ ചക്രവർത്തിയായി ജിപ്‌സി തിളങ്ങി. ഇതിനിടെ പട്ടാളത്തിന് വേണ്ടി മാത്രമായി കമ്പനി വാഹനം നിർമ്മിച്ച് നൽകുന്നുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഈ അവസരത്തിലാണ് നീണ്ട 20 വർഷത്തിലധികം ഇന്ത്യ നെഞ്ചേറ്റി വാഹനത്തിന്റെ പുത്തൻ പതിപ്പ് ഇറങ്ങുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്.

നിലവിൽ രാജ്യാന്തര വിപണിയിലുള്ള ജിംനിയാണ് ജിപ്സിയുടെ പഴയ പ്രതാപം നിരത്തിലേക്ക് എത്തിക്കാൻ വരുന്നത്. എന്നാൽ പേര് ജിംനി എന്നത് മാറ്റി ജിപ്സി എന്ന് തന്നെയാകുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ജിംനി സിയറയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുതിയ എസ്യുവി പുതുക്കിയിറക്കുന്നത്. ഓഫ് റോഡ് മികവിനൊപ്പം ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ യാത്രാസുഖം കൂടി വാഗ്ദാനം ചെയ്യുന്ന വാഹനം ഉടൻ തന്നെ വിപണിയിലെത്തും. കഴിഞ്ഞ വർഷമായിരുന്നു പുതുതലമുറ ജിംനി ജപ്പാനിൽ അരങ്ങേറിയത്. നിലവിൽ ജപ്പാനിൽ നിർമ്മിച്ച ജിംനിയാണു സുസുക്കി ആഗോളതലത്തിൽ വിൽപനയ്ക്കെത്തിക്കുന്നത്.

എന്നാൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദനം ആരംഭിക്കുന്നതോടെ ജിമ്നിയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയും മാറിയേക്കും. ഗുജറാത്തിൽ സുസുക്കി സ്ഥാപിച്ച നിർമ്മാണശാലയിൽ നിന്നാവും ജിംനി പുറത്തെത്തുകയെന്നാണു സൂചന. തുടർന്ന് റൈറ്റ് ഹാൻഡ് ഡ്രൈവ് ശൈലി പിന്തുടരുന്ന വിപണികളിലേക്കുള്ള ജിംനി കയറ്റുമതിയും ഈ ശാലയിൽ നിന്നാവും. അതിനിടെ ജിംനിയുടെ ദീർഘിപ്പിച്ച വീൽബേസുള്ള മോഡൽ യാഥാർഥ്യമാക്കാനുള്ള നടപടികളും ജപ്പാനിൽ പുരോഗമിക്കുന്നുണ്ട്. അഞ്ചു വാതിൽ സഹിതമെത്തുന്ന ഈ മോഡലിന്റെ അകത്തളത്തിൽ കൂടുതൽ സ്ഥലസൗകര്യവും ലഭ്യമാവും. മൂന്നു വാതിലുള്ള മോഡലുകളോട് ഇന്ത്യക്കാർക്ക് അധികം താൽപര്യമില്ലാത്ത സാഹചര്യത്തിൽ ജിംനിയുടെ എക്സ്റ്റൻഡഡ് വീൽബേസ് പതിപ്പാവും ഈ വിപണിയിലെത്തുക.

600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിമ്നി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എർട്ടിഗയ്ക്കും സിയാസിനും എക്സ് എൽ 6നും കരുത്തു പകരുന്ന എൻജിന് എകദേശം 104 എച്ച്പിയോളം കരുത്തും 138 എൻ എം ടോർക്കുമുണ്ട്. കൂടാതെ ഫോർവീൽ ഡ്രൈവ് മോഡലുമുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP