Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലുക്കിൽ അടിപൊളി സ്‌പോർട്ടി സ്‌കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം

ലുക്കിൽ അടിപൊളി സ്‌പോർട്ടി സ്‌കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സ്‌പോർട്ടി കാറുകൾക്കും ബൈക്കുകൾക്കും ആവശ്യക്കാർ കൂടുന്ന കാലമാണിപ്പോൾ. സാധാരണ കുടുംബങ്ങളെ ലക്ഷ്യമിട്ടു പുറത്തിറക്കുന്ന സ്‌കൂട്ടറിനും പുതുമോടി നൽകിയിരിക്കയാണ് ഹോണ്ട. 125 സി.സി. അർബൻ സ്‌കൂട്ടർ ഗ്രാസിയയുടെ സ്പോർട്സ് എഡിഷനാണ് ഹോണ്ടജ അവതരിപ്പിച്ചിരിക്കുന്നത്. 82,564 രൂപ എക്സ്ഷോറും വിലയുള്ള ഈ സ്പോർട്സ് എഡിഷൻ സ്‌കൂട്ടർ പേൾ നൈറ്റ് സ്റ്റാർ, സ്പോർട്സ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് നിരത്തുകളിൽ എത്തുന്നത്.

ലുക്കിൽ സ്പോർട്ടി ഭാവം നൽകിയാണ് ഗ്രാസിയയുടെ ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളത്. പുത്തൻ നിറങ്ങൾക്കൊപ്പം ഗ്രാഫിക്സുകളും നൽകിയാണ് ബോഡി അലങ്കരിച്ചിരിക്കുന്നത്. ഇതിനൊപ്പം, എഡ്ജി ഹെഡ്ലാമ്പ്, പൊസിഷൻ ലൈറ്റ് എന്നിവ ഗ്രാസിയയുടെ സ്പോർട്സ് പതിപ്പിന്റെ പ്രത്യേകതയാണ്.

റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളിൽ നൽകിയിട്ടുള്ള റിയർ സസ്പെൻഷനും ഈ സ്‌കൂട്ടറിന് സ്പോർട്ടി ഭാവം പകരുന്നുണ്ട്. ഗ്രാസിയയുടെ പുതിയ ലോഗോയാണ് ഈ വാഹനത്തിലെ മറ്റൊരു പുതുമ. മുന്നിലെ ആർക്കിലും ഗ്രാബ് റെയിലിലും ഒരേ നിറം നൽകി അലങ്കരിച്ചുമാണ് ഗ്രാസിയ സ്പോർട്സ് പതിപ്പിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

യാത്രക്കാരന് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ഇന്റഗ്രേറ്റഡ് പാസ് സ്വിച്ച്, എക്സ്റ്റേണൽ ഫ്യുവൽ ലിഡ്, പുതുക്കിയ ഗ്ലോവ് ബോക്സ് എന്നിവ ഒരുക്കിയിട്ടുണ്ട്. 16 എം.എം. ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്തിയതിനൊപ്പം ടെലിസ്‌കോപിക്ക് സസ്പെൻഷനും നൽകിയിട്ടുണ്ട്. അലോയി വീലുകളാണ് ഗ്രാസിയ സ്പോർട്സ് എഡിഷനിലുള്ളത്.

ഹോണ്ട ഇക്കോ ടെക്നോളജിയിലുള്ള 125 സി.സി. പി.ജി.എം.-എഫ്.ഐ. എൻജിനാണ് ഗ്രാസിയ സ്പോർട്സിന് കരുത്തേകുന്നത്. 8.29 പി.എസ്. പവറും 10.3 എൻ.എം.ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഹോണ്ടയുടെ എ.സി.ജി. സ്റ്റാർട്ടർ, ഐഡിലിങ്ങ് സ്റ്റോപ്പ് സാങ്കേതിക സംവിധാനങ്ങളും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP