Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ വാഹനവിപണി പ്രതിസന്ധിയിൽ; കാർ വിൽപ്പനയിലും ഇരുചക്ര വാഹനവിൽപ്പനയിലും രേഖപ്പെടുത്തുന്നത് വൻ ഇടിവ്; പുതിയ കണക്കുകൾ പുറത്തുവിട്ട് എസ്ഐഎഎം

രാജ്യത്തെ വാഹനവിപണി പ്രതിസന്ധിയിൽ; കാർ വിൽപ്പനയിലും ഇരുചക്ര വാഹനവിൽപ്പനയിലും രേഖപ്പെടുത്തുന്നത് വൻ ഇടിവ്; പുതിയ കണക്കുകൾ പുറത്തുവിട്ട് എസ്ഐഎഎം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്തെ വാഹന വിപണി പ്രതിസന്ധിയിലെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്. കാർ വിൽപ്പനയിലും ഇരുചക്ര വാഹനവിൽപ്പനയിലും ഇടിവ് വന്നിട്ടുണ്ടെന്ന് പുതുതായി പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന ജനുവരിയിൽ 6.2 ശതമാനം ഇടിഞ്ഞ് 262,714 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 280,091 യൂണിറ്റായിരുന്നു. വാഹന വ്യവസായ സ്ഥാപനമായ എസ്ഐഎഎം (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്) തിങ്കളാഴ്ച അറിയിച്ചു.

കഴിഞ്ഞ മാസം ജനുവരിയിൽ കാർ വിൽപ്പന 8.1 ശതമാനം ഇടിഞ്ഞ് 1,64,793 യൂണിറ്റായി. കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് 1,79,324 യൂണിറ്റായിരുന്നുവെന്നും എസ്ഐഎഎം കണക്കുകൾ വിശദമാക്കുന്നു. കഴിഞ്ഞ മാസം മോട്ടോർസൈക്കിൾ വിൽപ്പന 15.17 ശതമാനം ഇടിഞ്ഞ് 8,71,886 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 10,27,766 യൂണിറ്റായിരുന്നു. ജനുവരിയിൽ മൊത്തം ഇരുചക്രവാഹന വിൽപ്പന 16.06 ശതമാനം ഇടിഞ്ഞ് 13,41,005 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 15,97,528 യൂണിറ്റായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന ജനുവരിയിൽ 14.04 ശതമാനം ഇടിഞ്ഞ് 75,289 യൂണിറ്റായി. 2019 ജനുവരിയിൽ 20,19,253 യൂണിറ്റുകളിൽ നിന്ന് വാഹന വിൽപ്പന 13.83 ശതമാനം ഇടിഞ്ഞ് 17,39,975 യൂണിറ്റാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP