Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നു കോടിയുടെ ബെൻസ് സ്വന്തമാക്കിയ റിലയൻസ് രാജാവിന്റെയും ഹാർദിക് പാണ്ഡ്യയുടേയും ഒപ്പം മലപ്പുറത്തെ മുഹമ്മദ് കുട്ടിയും തിളങ്ങും; ആഡംബര തമ്പുരാനായ മെഴ്സിഡസ് ബെൻസ് ജി-വാഗൺ എസ്യുവി മലപ്പുറത്തേക്കെത്തിച്ചത് ജർമ്മനിയിൽ നിന്ന്

മൂന്നു കോടിയുടെ ബെൻസ് സ്വന്തമാക്കിയ റിലയൻസ് രാജാവിന്റെയും  ഹാർദിക് പാണ്ഡ്യയുടേയും ഒപ്പം മലപ്പുറത്തെ മുഹമ്മദ് കുട്ടിയും തിളങ്ങും; ആഡംബര തമ്പുരാനായ മെഴ്സിഡസ് ബെൻസ് ജി-വാഗൺ എസ്യുവി മലപ്പുറത്തേക്കെത്തിച്ചത് ജർമ്മനിയിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ലോകത്തെ ആഡംബര വാഹന നിർമ്മാതാക്കളിൽ മുമ്പനായ മെഴ്‌സിഡസ് ബെൻസിനെ മോഹിക്കാത്തവരില്ല. എന്നാനൽ ഇന്ത്യയിൽ ആകെ രണ്ട് പേർക്ക് മാത്രമുള്ള ബെൻസിനെ ഒരു മലയാളി സ്വന്തമാക്കി എന്ന വാർത്ത കേട്ടാലോ. രാജ്യത്തെ ബിസിനസ് തമ്പുരാനായ മുകേഷ് അംബാനിയും ക്രിക്കറ്റ് താരം ഹാർദിക്ക് പാണ്ഡ്യയുമാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്ന ബെൻസ് എസ് യു വി ജി വാഗണാണ് ഇപ്പോൾ മലപ്പുറം സ്വദേശിയും സ്വന്തമാക്കിയിരിക്കുന്നത്. അജ്ഫാൻ ഗ്രൂപ്പ് ചെയർമാൻ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയാണ് ബെൻസ് ജി-വാഗൺ ജി63 എന്ന ആഡംബര എസ്യുവിയുടെ ഏറ്റവും പുതിയ പതിപ്പ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം ജർമ്മനിയിൽ നിന്നാണ് മുഹമ്മദ്കുട്ടി ഈ വാഹനം എത്തിച്ചത്. ജർമനിയിൽ നിന്ന് വിമാനമാർഗം പുണെയിലേക്കും അവിടെനിന്ന് കരിപ്പൂരിലേക്കുമാണ് മെഴ്‌സിഡസിന്റെ ഈ കിടിലൻ എസ്യുവി എത്തിച്ചത്. കേരളത്തിൽ വന്നപ്പോൾ ഓൺ റോഡ് തുക മൂന്നു കോടിയായി. ചെറുപ്പം മുതൽ തന്നെ വാഹനം തനിക്കൊരു ഹരമാണെന്നും, ഈ വാഹനം സ്വന്തമാക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നത്. വാർത്തകളിലുടെയാണ് ആദ്യമായി ഈ വാഹനത്തെ കുറിച്ച് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറാൻ പ്രസിഡന്റിനുവേണ്ടിയാണ് ആദ്യമായി ഈ വാഹനം നിർമ്മിക്കുന്നത്. രണ്ടാമത്തെ മോഡൽ മാർപ്പാപ്പയ്ക്ക് വേണ്ടിയുമാണ് നിർമ്മിച്ചത്. തുടർന്ന്, 1979 മുതലാണ് മെഴ്‌സിഡസ് ബെൻസ് ജി വാഗൺ വ്യവസായികമായി നിർമ്മിച്ച് തുടങ്ങിയത്. നാല് ലിറ്ററിന്റെ വി8 ബൈ ടർബോ എൻജിനാണ് ജി63-ക്ക് കരുത്ത് പകരുന്നത്. 585 എച്ച്പി പവറും 850 എൻഎം ടോർക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കന്റ് മതിയെന്നതാണ് മറ്റൊരു പ്രത്യേകത. എട്ട് കിലോ മീറ്ററാണ് വാഹനത്തിന്റെ മൈലേജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP