Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

വേൾഡ് പീസ് മിഷൻ മെൽബൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ; രഞ്ജിത് വർഗീസ് പ്രസിഡന്റ്

വേൾഡ് പീസ് മിഷൻ മെൽബൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ; രഞ്ജിത് വർഗീസ് പ്രസിഡന്റ്

നിത വർഗീസ്

മൽബൺ: ലോക സമാധാന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വേൾഡ്പീസ് മിഷന്റെ മെൽബൺ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ, ഓസ്‌ട്രേലിയൻ നാഷണൽ കോ- ഓർഡിനേറ്റർ ജിജിമോൻ കുഴിവേലിൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഐകകണ്േഠനയാണ് രഞ്ജിത് വർഗീസിനെ പ്രസിഡന്റായിതെരഞ്ഞെടുത്തത്.

സുമ.എസ്.മാത്യു (വൈസ് പ്രസിഡന്റ് ),ജോൺ ഫിലിപ്പ്മാലിയിൽ (ജനറൽ സെക്രട്ടറി),രജനി രഞ്ജിത്ത് (ട്രഷറർചാരിറ്റി മിഷൻഡയറക്ടർ),ജേക്കബ് ചാക്കോ (പ്രോഗ്രാം ഡയറക്ടർ),ഷാജി വർഗീസ് (ഡെപ്യൂട്ടിസെക്രട്ടറി) മാത്യു പൊയ്കയിൽ ജോസ് (ജോയിന്റ് സെക്രട്ടറി),കൂടാതെ ഡോ.എബി വർഗീസ്,ജെയ്‌സി ജോൺ,ട്രീസ സജി,ലിനു എബി,ബിനു ജോർജ്, ജേക്കബ്ചാക്കോ(ബിജു),ജോർജ് വർഗീസ്,രാജീവ് മാത്യു,മാത്യു വർഗീസ്,ജെയ്‌സൺജേക്കബ്, എന്നിവരെ വേൾഡ് പീസ് മിഷൻ വിക്ടോറിയ ചാപ്റ്റർഎക്‌സിക്യൂട്ടീവ് മെമ്പർമാരായും തെരഞ്ഞെടുത്തു.

ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ പന്ത്രണ്ട് രാജ്യങ്ങളിൽ കഴിഞ്ഞ അഞ്ച്വർഷമായി അഞ്ചപ്പംഅന്നദാന പദ്ധതി നടപ്പാക്കിയും, നിർദ്ധനരായവർക്ക്വിദ്യാഭ്യാസ സഹായവും, കാൻസർ രോഗികൾക്ക് ചികിത്സാ സഹായവും,ആദിവാസി മേഖലകളിൽ സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവുംബോധവൽക്കരണ ക്ലാസുകളും,എച്ച്.ഐ.വി ബാധിതരായ കുട്ടികളെസംരക്ഷിക്കുവാനും പുനരധിവസിപ്പിക്കാനുമുള്ള ഭവന പദ്ധതികൾ കൂടാതെവിവിധ മതങ്ങളും സംസ്‌കാരങ്ങളും ചേർന്നൊരുക്കുന്നകലാവിരുന്നുകൾ, മതാന്തര സംവാദം,ഹരിത കർമ്മ പദ്ധതികൾ വിവിധ മാധ്യമസാങ്കേതിക സങ്കേതങ്ങളുപയോഗിച്ച് മനുഷ്യസ്‌നേഹിയായി ജീവിക്കാൻ പ്രേരണനൽകുന്ന പ്രോഗ്രാമുകൾ,സ്‌കൂൾ കോളേജ് തലങ്ങളിൽ വ്യക്തിത്വ വികസനവുംതിരിച്ചറിവുകളും ഒപ്പം സാമൂഹിക സാംസ്‌കാരിക വൈവിധ്യങ്ങളിൽഅവബോധം നൽകുന്ന പ്രചോദന ക്ലാസ്സുകളും, ആർട്ട് ഓഫ് പീസ് മെഡിറ്റേഷൻ,ഫാമിലി മിഷൻ,സോഷ്യൽ സെക്യൂരിറ്റി മിഷൻ,എംപവറിങ് വിമെൻ തുടങ്ങിഒട്ടനവധി മിഷൻ പ്രവർത്തനങ്ങളിലൂടെ വേൾഡ് പീസ് മിഷൻ ഒരു ഹൃദയംഒരു ലോകം എന്ന പ്രവർത്തനങ്ങളുമായി കാൽ നൂറ്റാണ്ട് പിന്നിടുകയാണ്.

 [email protected]
www.worldpeacemission.net

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP