Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാ.ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകം ധ്യാനം മാർച്ച് 20 മുതൽ 23 വരെ മെൽബണിൽ

ഫാ.ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകം ധ്യാനം മാർച്ച് 20 മുതൽ 23 വരെ മെൽബണിൽ

പോൾ സെബാസ്റ്റ്യൻ

മെൽബൺ: പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകം 2020ധ്യാനം മാർച്ച് 20 (വെള്ളിയാഴ്ച) മുതൽ 23 (തിങ്കളാഴ്ച) വരെമെൽബണിനടുത്തുള്ള ഫിലിപ്പ് ഐലൻഡ് അഡ്‌വെഞ്ചർ റിസോർട്ടിൽ വച്ച് നടക്കും.

മെൽബൺ സീറോ മലബാർ രൂപത ഒരുക്കിയിരിക്കുന്ന ധ്യാനത്തിന്റെ രജിസ്റ്ററേഷൻആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കാണ് താമസിച്ചുള്ള ഈധ്യാനത്തിന് പ്രവേശനം ലഭിക്കുന്നത്. മാർച്ച് 20 ( വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച് മാർച്ച് 23 (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് സമാപിക്കുന്നരീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കുടുംബങ്ങൾക്കും
വിവാഹിതരല്ലാത്തവർക്കും യുവജനങ്ങൾക്കും ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്.

കുട്ടികൾക്ക് തനിച്ചുള്ള ധ്യാനം ഉണ്ടായിരിക്കുന്നതല്ല.വചനാഭിഷേകം 2020 ന
കുറിച്ച് കൂടുതൽ വിവരങ്ങളും ധ്യാനത്തിന്റെ രജിസ്റ്റ്രേഷനും മെൽബൺ സീറോ
മലബാർ രൂപത വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP