Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ബ്രിസ്ബനിൽ നോർത്ത് സംയുക്ത തിരുന്നാളിന് ഇന്ന് കൊടിയേറും; മൂന്ന് ദിവസങ്ങളായി നടക്കുന്ന തിരുന്നാളാഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

ബ്രിസ്ബനിൽ നോർത്ത് സംയുക്ത തിരുന്നാളിന് ഇന്ന് കൊടിയേറും; മൂന്ന് ദിവസങ്ങളായി നടക്കുന്ന തിരുന്നാളാഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

ജോളി കരുമത്തി

ബ്രിസ്ബൻ: നോർത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ ആണ്ട് തോറും നടത്തിവരുന്ന പരി. ദൈവമാതാവിന്റെയും വി അൽഫോൻസാമ്മയുടെയും വി മേരി മക് ലപ്പിന്റെയും തിരുന്നാളിന് ഇന്ന് കൊടിയേറും. 26. 27, 28 തീയതികളിൽ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 നട്ജി റോഡ് നോർത്ത് ഗേറ്റ്) വച്ച് ആണ് തിരുന്നാൾ ആഘോഷിക്കുന്നത്.

ഇന്ന് വൈകിട്ട് 7ന് തിരുന്നാൾ കൊടിയേറ്റ്, പ്രസുദേന്തി വാഴ്‌ച്ച, കുർബാന, നൊവേന എന്നിവയും 27 ന് വൈകിട്ട് 7 ന് നൊവേനയും, വിശുദ്ധ കുർബാനയും, 28 ന് വൈകിട്ട് 3.30 ന് ആഘോഷമായ തിരുന്നാൾ കുർബാന. പ്രദക്ഷിണം, കരിമരുന്ന്, കലാപ്രകടനം, സ്നേഹവിരുന്ന്,. പുതിയതായി ചുമതലയേറ്റ ഇടവക വികാരം ഫാ സജി വലിയ വീട്ടിൽ ഫാ വർഗീസ് വാവോലി. ഫാ അബ്രഹാം കഴുന്നടിയിൽ. ഫാ ആന്റോ ചിരിയ കണ്ടത്ത് തുടങ്ങിയവർ ശ്രുശ്രൂഷകൾക്ക് നേതൃത്വം നല്കും.

Stories you may Like

ഇടവക വികാരി ഫാ സജി വലിയവീട്ടിൽ കൈക്കാരന്മാരായ ആന്റണി പനന്താനം, ജോർജ് വർക്കി, അജി ജോൺ, ജോസഫ് കുര്യൻ, ബിജു മഞ്ചപ്പിള്ളി, കരോൾസൺ തോമസ്, ഷാജി കാകെമ്പിൽ കുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാക്കി.

കൂടുതൽ വിവരങ്ങൾക്ക്: ഫാ സജി വലിയവീട്ടിൽ:0470359307 ജോർജ് വർക്കി: 0432417601

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP