Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാ.പീറ്റർ കാവുംപുറത്തിന് യാത്രയയപ്പു നല്കി

ഫാ.പീറ്റർ കാവുംപുറത്തിന് യാത്രയയപ്പു നല്കി

പോൾ സെബാസ്റ്റ്യൻ

മെൽബൺ: ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹത്തിന്റെ ആദ്യ ചാപ്‌ളയിനും ക്യൂൻസിലാൻഡ് റീജൺ എപ്പിസ്‌കോപ്പൽ വികാരിയുമായ ഫാ. പീറ്റർ കാവുംപുറത്തിന് മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയും സെന്റ് മേരീസ് മെൽബൺ വെസ്റ്റ് ഇടവകയും സൂയുക്തമായി യാത്രയയപ്പു നല്കി.

മിഷനറീസ് ഓഫ് സെന്റെ് തോമസ് സഭാംഗമായ ഫാ. പീറ്റർ കാവുംപുറം 2011 ഫെബ്രുവരിയിലാണ് മെൽബണിലെ വിശ്വാസി സമൂഹത്തിന്റെ ആവശ്യപ്രകാരം മുഴുവൻ സമയ ചാപ്‌ളയിനായി നിയമിക്കപ്പെടുന്നത്. മെൽബണിലെ വിവിധ പ്രദേശങ്ങളിൽ ചിതറികിടക്കുന്ന സീറോ മലബാർ കുടുംബങ്ങളെ നേരിൽ കാണുകയും വളർന്നു വരുന്ന തലമുറയെ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തുവാൻ ആവശ്യമായ മതബോധന ക്ലാസുകളും സ്വന്തമായ ദേവാലയങ്ങളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

മെൽബണിലെ സീറോ മലബാർ സമൂഹത്തിന് സ്വന്തമായി ഒരു സ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചത് പീറ്ററച്ചന്റെ കഠിനപ്രയത്‌നത്തിന്റെയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെയും ഫലമായാണ്. മെൽബണിലെ മിക്കലമിൽ കത്തീഡ്രൽ ഇടവകയും മെൽബൺ വെസ്റ്റ് ഇടവകയും സൂയുക്തമായി വാങ്ങിയ 15 എക്കർ (അൽഫോൻസ നഗർ), ഓസ്‌ട്രേലിയയിൽ സീറോ മലബാർ സഭ സ്വന്തമാക്കിയ ആദ്യത്തെ സ്ഥലമായിരുന്നു. 2014 ജനുവരിയിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ മെൽബൺ കേന്ദ്രമായി സീറോ മലബാർ രൂപത പ്രഖ്യാപിക്കുമ്പോൾ ഫാ.പീറ്റർ കാവുംപുറമായിരുന്നു മെൽബൺ ചാപ്‌ളയിൻ. ബ്രിസ്‌ബെയിൻ സമൂഹത്തെ മെൽബൺ സീറോ മലബാർ രൂപതയിലെ ആദ്യത്തെ ഇടവകയായി പ്രഖ്യാപിച്ചപ്പോൾ ആദ്യത്തെ വികാരിയായി നിയമിക്കപ്പെട്ടതും ഫാ. പീറ്റർ കാവുംപുറം ആയിരുന്നു.

സാംഗ്ലി മിഷനിലെ പ്രവർത്തനങ്ങൾക്കായാണ് ഫാ. പീറ്റർ ഇന്ത്യയിലേക്ക് യാത്രയാകുന്നത്. ഫോക്‌നാർ സെന്റ് മാത്യൂസ് ദേവാലായത്തിൽ നടന്ന ദിവ്യബലിയിൽ ഫാ. പീറ്റർ കാവുംപുറം മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ സഹകാർമികനായിരുന്നു. തുടർന്നു നടന്ന ചടങ്ങിൽ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, പീറ്റർ അച്ചന്റെ മെൽബണിലെ പ്രവർത്തനങ്ങൾ അനുസ്മരിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു. കഴിഞ്ഞ അഞ്ചു വർഷക്കാലം തന്റെ എല്ലാ ശുശ്രൂഷകളിലും പ്രവർത്തനനങ്ങളിലും സഹകരിച്ച എല്ലാവർക്കും ഫാ. പീറ്റർ കാവുംപുറം നന്ദി പറഞ്ഞു.

ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ ജയ്‌സ്റ്റോ ജോസഫ്, ടിജോ ജോസഫ്, വിനു ജോസഫ്, സജി മാത്യു എന്നിവർ നേതൃത്വം നല്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP