Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഇടവക ദിന ആചരണം

മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഇടവക ദിന ആചരണം

എബി പൊയ്ക്കാട്ടിൽ

മെൽബൺ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വികാരി റവ. ഫാ. സാം ബേബി കാർമികത്വം വഹിച്ച വി. കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് തിരുമേനിയും, മാതൃ ദേവാലയമായ സെ. മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. C A ഐസക്കും ആശംസകൾ നൽകി. കഴിഞ്ഞ ഒരു വർഷം ദേവാലയത്തിൽ നടന്ന വിവിധ പെരുന്നാളുകളുടെയും പ്രധാന പ്രവർത്തനങ്ങളുടെയും ഫോട്ടോ പ്രദർശനവും നടന്നു.

ഈ അവസരത്തിൽ പങ്കെടുക്കുവാൻ താൻ ആഗ്രഹിച്ചിരുവെങ്കിലും കോവിഡ്-19 നിയന്ത്രണങ്ങൾ മൂലം അത് സാധിക്കാതെ വന്നതിലുള്ള ദുഃഖം അഭിവന്ദ്യ തിരുമേനി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. പ്രാർത്ഥനാ പൂർണ്ണമായ തന്റെ ആത്മീയ സാന്നിധ്യം ഈ ഇടവകയുടെ കൂടെ എപ്പോഴും ഉണ്ടാവും എന്നും തിരുമേനി പറഞ്ഞു. ബഹു. സാം അച്ഛന്റെ നേതൃത്വത്തിലുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും, ബഹു. ഐസക്ക് അച്ഛൻ ആശംസകൾ നേരുകയുണ്ടായി.

തദവസരത്തിൽ തയ്യാറാക്കിയ സ്മരണിക ഇടവക കൈക്കാരൻ ലജി ജോർജ്, സെക്രട്ടറി സഖറിയ ചെറിയാൻ എന്നിവർക്ക് നൽകിക്കൊണ്ട് വികാരിയച്ചൻ പ്രകാശനം ചെയ്തു. പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടതിനാൽ ഓഷ്യാനിയ മേഖലയുടെ പരുമല എന്ന ഖ്യാതി നേടിയ ഈ ദേവാലയം, ഏത് പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും ഏവർക്കും ആശ്വാസവും പ്രത്യാശയും നൽകിക്കൊണ്ട് പരിലസിക്കുന്നു. ദേവാലയത്തിന്റെ എല്ലാ വിധ നല്ല പ്രവത്തനങ്ങൾക്കും നേതൃത്വം നൽകുന്നവർക്കുള്ള നന്ദി ബഹു. സാം അച്ചൻ തന്റെ സന്ദേശത്തിൽ പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP