Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

എബി പൊയ്ക്കാട്ടിൽ

മെൽബൺ: മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ദേവാലയത്തിൽ പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാം ഓർമ്മപ്പെരുന്നാൾ നവംബർ 7, 8 തീയതികളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ ദേവാലയത്തിലെ പ്രധാന പെരുന്നാൾ ആണിത്. 7നു ശനിയാഴ്ച വൈകുന്നേരം സന്ധ്യാനമസ്‌കാരത്തിന് ശേഷം ഭക്ത്യാദരപൂർവ്വമായ റാസയും തുടർന്ന് മെർലിൻ T മാത്യു പുത്തൻകാവിന്റെ പെരുന്നാൾ സന്ദേശവും ഉണ്ടായിരുന്നു. നവംബർ 8നു ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വികാരി ഫാദർ സാം ബേബിയുടെ മുഖ്യകാർമികത്വത്തിൽ വി. കുർബാനയും, ഭക്തിനിർഭരമായ റാസയും, മദ്ധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് ആശീർവാദവും അതിനുശേഷം കൊടി ഇറക്കിയതോടുകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ ആഘോഷ ചടങ്ങുകൾ ഓൺലൈൻ ബ്രോഡ്കസ്റ്റിങ്ങിലൂടെ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. പരിശുദ്ധനായ പരുമല തിരുമേനിയുടെ വിശുദ്ധ ജീവിതം ഏവർക്കും മാതൃകയായിരിക്കട്ടെ എന്ന് വികാരിയച്ചൻ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. ഇടവകകൈക്കാരൻ ലജി ജോർജ്ജ്, സെക്രട്ടറി സക്കറിയ ചെറിയാൻ എന്നിവരടങ്ങിയ മാനേജിങ് കമ്മറ്റി പെരുന്നാളിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP