Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലങ്കര സുറിയാനി കത്തോലിക്കാ സഭ : ഓഷ്യാനിയ റീജിയൺ; പ്രഥമ നാഷണൽ കൺവൻഷൻ മെൽബണിൽ

മലങ്കര സുറിയാനി കത്തോലിക്കാ സഭ : ഓഷ്യാനിയ റീജിയൺ; പ്രഥമ നാഷണൽ കൺവൻഷൻ മെൽബണിൽ

ജോസ് എം ജോർജ്ജ്

സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയയിലുള്ള വിവിധ കൂട്ടായ്മകളുടെ സംഗമം ഈ മാസം 19 , 20 (ശനി ,ഞായർ )തീയതികളിൽ മെൽബണിൽ വച്ച് നടത്തപ്പെടുന്നു.സഭയുടെ തലവനും പിതാവുമായ ആർച്ച് ബിഷപ്പ് മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവാ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ ഓഷ്യാനിയ റീജിയൻ അപ്പസ്‌തോലിക് വിസിറ്റേറ്റർ യൂഹാനോൻ മാർ തീയോഡോഷ്യസ് മെത്രാപ്പൊലീത്ത സന്നിഹിതന്ൻ ആയിരിക്കും.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും, ഓസ്‌ട്രേലിയയിൽ ഉള്ള മലങ്കര കത്തോലിക്കാ സഭ അംഗങ്ങളുടെ പ്രത്യേകമായ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.എൽസ്റ്റേർൻവിക്ക് സെന്റ് ജോസഫസ് കത്തോലിക്കാ ദേവാലയത്തിലാണ് ചടങ്ങുകൾ നടക്കുക.

അഡ്രസ്: 71, Orrong road, Elsterwick , VIC 3085
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഫാദർ സ്റ്റീഫൻ കുളത്തുംകരോട്ട് ( ഓഷ്യാനിയ കോഡിനേറ്റർ):
0427 661 067
റവ. ഫാദർ പ്രേംകുമാർ: 0411 263 390
ടോബിൻ തങ്ങളത്തിൽ:
0405 544 506
നിബു വർഗീസ്: 0451 826 724
എബ്രഹാം യോഹന്നാൻ:
0432 046 342

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP