Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ജേക്കബൈറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ സ്‌കൂൾ അവിസ്മരണീയമായി

മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ജേക്കബൈറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ സ്‌കൂൾ അവിസ്മരണീയമായി

എബി പൊയ്ക്കാട്ടിൽ

മെൽബൺ: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാവർഷവും നടത്തി വരുന്ന വെക്കേഷൻ ബൈബിൾ സ്‌കൂൾ ജൂലൈ 12,13,14 തീയതികളിൽ നടത്തപ്പെട്ടു. 'തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. - റോമർ 12:21' - നെ ആസ്പദമാക്കിയ ഈ വർഷത്തെ വി.ബി.എസിന്റെ ഉൽഘാടനദിവസം നടന്ന പരിപാടികൾക്ക് വികാരി ഫാ. ബിജോ വർഗീസ് പ്രാർത്ഥനയ്ക് നേതൃത്വം നൽകി തുടക്കം കുറിച്ചു.

ബൈബിൾ ക്ലാസുകളും, പാട്ടും, ഡാൻസും, സ്‌കിറ്റും, വിവിധയിനം ഗെയിമുകളും, കൂടാതെ ബഹുമാനപ്പെട്ട പുരോഹിതന്മാരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള പഠന ക്ലാസുകളും കൊണ്ട് ഈ വർഷത്തെ ജെ.എസ് വി.ബി.എസ് ശ്രദ്ധേയമായി. ദിവസവും രാവിലെ 9 മുതൽ 4 വരെ ആയിരുന്നു പരിപാടികൾ ക്രമീകരിച്ചിരുന്നത്. സമാപന ദിവസം ഞായറാഴ്ച വി. കുർബാനാനന്തരം പള്ളിയിൽ വർണ്ണാഭമായ റാലി നടത്തി. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടത്തി സ്‌നേഹവിരുന്നോടെ ജെ.എസ്.വി.ബി.എസ് സമാപിച്ചു.

പ്രിൻസിപ്പാൾ റവ. ഫാ. ഡെന്നിസ് കൊളശ്ശേരിൽ, വൈസ് പ്രിൻസിപ്പാൾമാരായ റീന തോമസ്, ഷീബ ബിജു എന്നിവർ മറ്റു അദ്ധ്യാപകരുടെയും വാളണ്ടിയർമാരുടെയും സഹായത്തോടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP