Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

മെൽബൺ ഇന്ത്യൻ ബ്രദറൻ സഭയ്ക്ക് പുത്തനുണർവായി സഭാ ഹാൾ; വെഞ്ചരിപ്പ് കർമ്മങ്ങൾ ശനിയാഴ്ച

മെൽബൺ ഇന്ത്യൻ ബ്രദറൻ സഭയ്ക്ക് പുത്തനുണർവായി സഭാ ഹാൾ; വെഞ്ചരിപ്പ് കർമ്മങ്ങൾ ശനിയാഴ്ച

ജോസ് എം ജോർജ്

മെൽബൺ.- മെൽബണിൽ നാളുകളായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബ്രദറൻ അസംബ്ലി സഭ പുതിയ സഭാ ഹാൾ സമുച്ചയ ത്തിലേയ്ക്ക് മാറുന്നു. നാടിന്റെ തനിമത്വം നിലനിർത്തി പൂർണ്ണമായി മലയാള ഭാഷയിലും പൂർണ്ണ സ്വാതന്ത്രത്തിലും ആരംഭിച്ച ഹാളിന്റെ വെഞ്ചരിപ്പ് കർമ്മങ്ങൾ നവ. 9 ന് ശനിയാഴ്ച 6. 30 pm ന് നടത്തപ്പെടും.

നാളിതുവരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മെൽബൺ ഇന്ത്യൻ ബ്രദറൻ അസംബ്ലിസഭയ്ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകുന്നത് വളരെ സന്തോഷകരമാണെന്ന് ബ്രദറൻ സഭയുടെ ഭാരവാഹികൾ പറഞ്ഞു. 2019 ഒക്ടോബറിൽ ആണ് പുതിയ സഭാ ഹാളിൽ ആരാധന നടത്തുവാൻ ബ്രദറൻ സഭയ്ക്ക് അനുമതി ലഭിച്ചത്. ഈ വരുന്ന ശനിയാഴ്ച നടക്കുന്ന പുതിയ ഹാളിന്റെ സ്‌തോത്ര ശുശ്രൂഷ ചടങ്ങിലേയ്ക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

Stories you may Like

അഡ്രസ്സ് MIBA, 28- Egen Road, Dandenong. കൂടുതൽ വിവരങ്ങൾക്ക് ബ്രദ, രാജൻ വർഗ്ഗീസ് - 04 3137 0627, ബ്രദ ,സാബിൻ ജോസ് - 04669 88744,ബ്രദ. കെ. മാത്യൂസ് - 04693 16582, ബ്രദ -ജോണി - 0402417 388 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP