Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെൽബൺ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാൾ നടത്തി

മെൽബൺ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാൾ നടത്തി

എബി പൊയ്ക്കാട്ടിൽ

മെൽബൺ: മെൽബണിലുള്ള സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളായ മോർ ഗീവർഗ്ഗീസ് സഹദായുടെ ദുഃഖ്റോനോ പെരുന്നാൾ പ്രാർത്ഥനാപൂർവ്വം നടത്തപ്പെട്ടു. ഏപ്രിൽ 28 ഞായറാഴ്ച വി. കുർബാനാനന്തരം കൊടി ഉയർത്തി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

പ്രധാന പെരുന്നാൾ ദിനങ്ങളായ മെയ് 4, 5 ശനി ഞായർ ദിനങ്ങളിൽ ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം വചനശുശ്രൂഷയും മോർ ഗീവർഗ്ഗീസ് സഹദായെക്കുറിച്ചുള്ള ലഘുനാടകവും നടത്തപ്പെട്ടു. അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കിയ ചെണ്ടമേളത്തോടെയുള്ള വർണ്ണാഭമായ പ്രദക്ഷിണവും കരിമരുന്നു പ്രയോഗത്തിനും ശേഷം സ്നേഹവിരുന്നും നൽകപ്പെട്ടു.

മെയ് 5 ഞായറാഴ്ച റവ. ഫാ. വർഗീസ് പാലയിലിന്റെ മുഖ്യ കാർമികത്വത്തിൽ, റവ. ഫാ. എൽദോ വലിയപറമ്പിൽ, റവ. ഫാ. ഡോ. ഡെന്നിസ് കൊളശ്ശേരിൽ എന്നിവർ സഹ ശുശ്രൂഷകരായി വി. മൂന്നിന്മേൽ കുർബാനയും വിവിധ മേഖലകളിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങും, വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രദക്ഷിണവും മഹാലേലവും നാടൻ വിഭവങ്ങളോടുകൂടിയ നേർച്ചവിളമ്പും നടത്തപ്പെട്ടു. വൈകുന്നേരം കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. ബിജോ വർഗ്ഗീസ്, സെക്രട്ടറി എബ്രഹാം കൊളശ്ശേരിൽ, ട്രഷറർ ബിജു ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP