Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭയുടെ അതിരുകളില്ലാത്ത സ്‌നേഹസന്ദേശവുമായി പ്രൊഫ. സിഎം മാത്യു; ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ കൺവൻഷൻ

സഭയുടെ അതിരുകളില്ലാത്ത സ്‌നേഹസന്ദേശവുമായി പ്രൊഫ. സിഎം മാത്യു; ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ കൺവൻഷൻ

മെൽബൺ: ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ഓസ്‌ട്രേലിയ ന്യൂസിലാന്റ് കൺവെൺഷനോടനുബന്ധിച്ച് പ്രൊഫ. സിഎം മാത്യു (റിട്ട. പ്രൊഫ എംഎ കോളേജ്, കോതമംഗലം) 16 മുതൽ മാർച്ച് ഒന്നുവരെ ഓസ്‌ട്രേലിയയുടെയും ന്യൂസിലന്റിന്റെയും വിവിധ സ്ഥലങ്ങളിൽ സുവിശേഷ സന്ദേശം നൽകപ്പെടുന്നു. യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയ ശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ പ്രാർത്ഥനാ കൂട്ടായ്മയാണ് ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ്.

സഭയോ സമുദായമോ അല്ല മാറേണ്ടത് ഹൃദയമാണ് മാറേണ്ടത് എന്നുള്ളതും ജീവിതത്തിന് രൂപാന്തരവും നിത്യരക്ഷയും തരുന്ന യേശുക്രിസ്തുവിന്റെ നിർമ്മല സുവിശേഷം പ്രചരിപ്പിക്കുക എന്നുള്ളതുമാണ് ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ കാതലായ ലക്ഷ്യം. അവനവൻ നിൽക്കുന്ന സഭയിൽ ഉറച്ചുനിന്നുകൊണ്ട് ഇതര സഭകളെ ആദരിക്കുക എന്നതാണ് സിആർഎഫിന്റെ അടിസ്ഥാന പ്രമാണം. ഈ കൂട്ടായ്മയുടെ സ്ഥാപക പ്രസിഡന്റായി ഇതിന് നേതൃത്വം നൽകുന്നത് പ്രൊഫ. എം വൈ യോഹന്നാൻ ആണ്. അദ്ദേഹം 17-ാമത്തെ വയസ്സിൽ വലമ്പൂർ സെന്റ് മേരീസ് പള്ളിയിൽ വച്ചു നടന്ന പ്രാർത്ഥനാ യോഗത്തിൽ വച്ച് ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു. 31 വർഷം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് അദ്ധ്യാപകനായും രണ്ടു വർഷം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച് റിട്ടയർ ചെയ്തതിനുശേഷം മുഴുവൻ സമയവും സുവിശേഷ വേലയുമായി ലോകമെമ്പാടും ഓടി നടക്കുന്ന ഒരു കർത്തൃദാസനാണ്. പ്രൊഫ. എം വൈ യോഹന്നാൻ 2012-ൽ ഓസ്‌ട്രേലിയയുടെ വിവിധഭാഗങ്ങളിൽ സുവിശേഷ സന്ദേശം നൽകിയിട്ടുള്ളതാണ്.

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാസത്തിലെ രണ്ടാം ശനിയാഴ്ച രാവിലെ ഇന്ത്യൻ സമയം 9 മണി മുതൽ 2 മണി വരെയും രണ്ടാമത്തേയും മൂന്നാമത്തേയും ഞായറാഴ്ച പള്ളിയിലെ വിശുദ്ധ കുർബ്ബാനയ്ക്കുശേഷം 12.30 മുതൽ 5 മണി വരെ പ്രൊഫ. എംവൈ യോഹന്നാന്റെ വീടിനോട് ചേർന്നുള്ള പ്രാർത്ഥനാ ഹാളിൽ ശുശ്രൂഷകൾ നടന്നു വരുന്നു. ഇതേ ഹാളിൽ തന്നെ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ശുശ്രൂഷകൾ നടന്നു വരുന്നു. കൂടാതെ മാത്യു സാറിന്റെ വീടിനോട് ചേർന്നുള്ള പ്രാർത്ഥനാ ഹാളിൽ മാസത്തെ ഒന്നാമത്തേയും മൂന്നാമത്തേയും ബുധനാഴ്ചകളിൽ യുവാക്കൾക്കുവേണ്ടിയുള്ള ബൈബിൾ ക്ലാസ്സ് നടക്കുന്നു. സിആർഎഫിന്റെ സുവിശേഷ സന്ദേശം ടിവി ചാനലുകളിലും ലഭ്യമാണ്. ശനിയാഴ്ച സൂര്യ ടിയിലും ഞായറാഴ്ച ജീവൻ ടിവിയിലും തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ ജയ്ഹിന്ദ് ടിവിയിലും ഇന്ത്യൻ സമയം രാവിലെ 6.30 മുതൽ 7 മണി വരെ ലഭ്യമാണ്. ഇതുകൂടാതെ സാർ എഴുതിയ പുസ്തകങ്ങളും റേഡിയോ ടിവി പ്രഭാഷണങ്ങളും ഗാനങ്ങളും എല്ലാം വെബ്ബ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.crfgospel.org സന്ദർശിക്കുക.

കോതമംഗലം എംഎ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത് മുഴുവൻ സമയവും സുവിശേഷ വേലയിൽ ആയിരിക്കുന്ന പ്രൊഫ. സി എം മാത്യു ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ പ്രാർത്ഥനാ കൂട്ടായ്മയിൽ കടന്നുവന്ന് ദൈവശബ്ദം കേട്ട് മാനസാന്തരപ്പെട്ട ഒരു കർത്തൃദാസനാണ്.  ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ യുവജനവേദിയായ യങ്ങ്‌മെൻ ഫെലോഷിപ്പിലൂടെ മാനസാന്തരപ്പെട്ട ഒരുപറ്റം യുവാക്കളാണ് ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലും കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഓസ്‌ട്രേലിയൻ കൺവെൺഷനുകളുടെ ഭാഗമായി ഫെബ്രുവരി 24 മുതൽ മാർച്ച് ഒന്നുവരെ വിവിധ സ്ഥലങ്ങളിൽ പ്രൊഫ. സിഎം മാത്യു സുവിശേഷ സന്ദേശം നൽകുന്നു.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP