Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൻബറയിൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവക ദിനാഘോഷം നടത്തി

കാൻബറയിൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവക ദിനാഘോഷം നടത്തി

ജോമി പുലവേലിൽ

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ ഇടവക ദിനാഘോഷം വിപുലമായി ആഘോഷിച്ചു. വികാരി ഫാ. അബ്രഹാം നാടുകുന്നേൽ അർപ്പിച്ച വി. കുർബാനയോടെ പിയേഴ്‌സ് മേൽറോസ് ഹൈസ്‌കൂളിൽ ദിനാഘോഷത്തിന് തുടക്കമായി.

തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും കായിക - വിനോദ മത്സരങ്ങളും വടംവലി മത്സരവും നടന്നു. റ്റഗറിനൊങ് സെന്റ് തോമസ് വാർഡ് കൂട്ടായ്മ ഏറ്റവും അധികം പോയിന്റ് നേടി ഓവറോൾ വിജയികളായി.ദിനാഘോഷത്തിന് സമാപനം കുറിച്ച് നടന്ന സമ്മേളനത്തിന്റെയും കലാസന്ധ്യയുടെയും ഉത്ഘാടനം ഓസ്‌ട്രേലിയയിലെ വത്തിക്കാൻ സ്ഥാനപതിയും അപ്പസ്‌തോലിക് നൂൺഷിയോയുമായ ആർച് ബിഷപ്പ് അഡോൾഫോ ടിറ്റോ യല്ലാന നിർവഹിച്ചു.

വികാരി ഫാ. അബ്രഹാം നാടുകുന്നേൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ പ്രാർത്ഥന കൂട്ടായ്മകളും സംഘടനകളും അവതരിപ്പിച്ച കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു. പരിപാടികൾക്ക് വികാരി ഫാ. എബ്രഹാം നാടുകുന്നേൽ, ട്രസ്റ്റിമാരായ ജിബിൻ തേക്കാനത്ത്, ജോബി ജോർജ്, ജോജോ മാത്യു, ജനറൽ കൺവീനർ ബെന്നി കണ്ണമ്പുഴ, പള്ളി കമ്മിറ്റി അംഗങ്ങൾ, പ്രാർത്ഥന കൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP