Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് ജനറൽ കൗൺസിലിലേക്ക് മലയാളിയും; കൗൺസിലറായി തെരഞ്ഞെടുത്തത് ബ്രദർ വിൻസന്ററ് കൊച്ചാംകുന്നേലിനെ

ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് ജനറൽ കൗൺസിലിലേക്ക് മലയാളിയും; കൗൺസിലറായി തെരഞ്ഞെടുത്തത് ബ്രദർ വിൻസന്ററ് കൊച്ചാംകുന്നേലിനെ

തോമസ് ടി ഓണാട്ട്

ബ്രിസ്ബൻ: ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് ജനറൽ കൗൺസിലിലേക്ക് മലയാളിയായ ബ്രദർ വിൻസന്റ് കോച്ചാംകുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു. റോമിൽ ആരംഭിച്ച ജനറൽ ചാപ്റ്ററാണ് സുപ്പീരിയർ ജനറലിനെയും ആറംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തത്. സ്പെയിനിൽ നിന്നുള്ള ഫാ: ജീസസ് എട്ടായോ ആണ് പുതിയ സുപ്പീരിയർ ജനറൽ.

അമേരിക്ക, യൂറോപ്പ്, ഏഷ്യ, പസഫിക്, ആഫ്രിക്ക റീജിയനുകളെയാണ് ജനറൽ കൗൺസിലർമാർ പ്രതിനിധീകരിക്കുക. ഏഷ്യാ, പസഫിക്കിനെ പ്രതിനിധീകരിക്കുന്ന ബ്രദർ വിൻസന്റ് ഇത് മൂന്നാം വട്ടമാണ് 2000 - 2012 വരെ ജനറൽ കൗൺസിലർ പദവിയിലെത്തുന്നത്. ആഗോള തലത്തിലുള്ള മിഷൻ പ്രവർത്തനങ്ങളുടെ ചുമതലയുള്ള കൗൺസിലറായി ബ്രദർ വിൻസന്റ് പ്രവർത്തിച്ചിരുന്നു. കോട്ടയം ജില്ലയിലെ മറ്റക്കര മണ്ണൂർ പള്ളി കോച്ചാംകുന്നേൽ പരേതനായ മത്തായിയുടെയും മറിയാമ്മയുടെയും 7 മക്കളിൽ അഞ്ചാമനാണ് ബ്രദർ വിൻസന്റ്.

കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ ഡയറക്ടറായി ഏറെക്കാലം പ്രവർത്തിച്ചിരുന്ന ബ്രദർ വിൻസന്റ് ഇപ്പോൾ കോട്ടയം വെള്ളൂർ സെന്റ് ജോൺ ഓഫ് ഗോഡ് സെന്റർ സുപ്പീരിയറും സ്പെഷ്യൽ സ്‌കൂൾ ഡയറക്ടറുമാണ്.

ഇന്ത്യയിൽ 1969 ൽ കട്ടപ്പനയിലാണ് സെന്റ് ജോൺ ഓഫ് ഗോഡ് ബ്രദേഴ്സ് പ്രവർത്തനം ആരംഭിക്കുന്നത്. ആഗോള തലത്തിൽ ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന ഈ സമൂഹം ഇന്ത്യയിൽ 5 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ദൈവ ദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ബ്രദർ ഫോർത്തുനാത്തൂസ് ആണ് ഇന്ത്യയിലെ സഭാ സ്ഥാപകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP