Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാർട്ണർ വിസയിൽ എളുപ്പത്തിൽ ഓസ്‌ട്രേലിയയിൽ എത്താമെന്ന മോഹം ഇനിയാർക്കും വേണ്ടാ.. ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

പാർട്ണർ വിസയിൽ എളുപ്പത്തിൽ ഓസ്‌ട്രേലിയയിൽ എത്താമെന്ന മോഹം ഇനിയാർക്കും വേണ്ടാ.. ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

സ്വന്തം ലേഖകൻ

പാർട്ണർ വിസ ലഭിക്കുവാൻ ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കി ഓസ്‌ട്രേലിയ. 202021ലെ കുടിയേറ്റ രീതിയിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചതിനൊപ്പമാണ്, പാർട്ണർ വിസയിലുള്ള മാറ്റങ്ങളും സർക്കാർ ബജറ്റിൽ വ്യക്തമാക്കിയത്.

ഈ വർഷത്തെ ആകെ അനുവദിച്ചിട്ടുള്ള വിസകളുടെ പകുതിയോളം ഫാമിലി സ്ട്രീം വിസകളായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഫാമിലി സ്ട്രീം വിസകളിൽ 90 ശതമാനവും പാർട്ണർ വിസകളാണ്. ഇതിൽ തന്നെ, നിലവിൽ താൽക്കാലിക വിസകളിൽ ഓസ്‌ട്രേലിയയിൽ കഴിയുന്നവർക്കുള്ള പാർട്ണർ വിസ അപേക്ഷകൾക്ക് മുൻഗണന നൽകും.

എന്നാൽ പാർട്ണർ വിസയ്ക്കായി അപേക്ഷിക്കുന്നവരും, അവരെ സ്‌പോൺസർ ചെയ്യുന്നവരും ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കണം എന്ന പുതിയ വ്യവസ്ഥയാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. 2021 ലായിരിക്കും ഈ വ്യവസ്ഥ പ്രാബല്യത്തിൽ വരിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP